ശീതീകരിച്ച കണ്ടെയ്നറില്‍ 25 കുടിയേറ്റക്കാര്‍
റോട്ടര്‍ഡാം: ഒരുമാസം മുന്‍പ് ബ്രിട്ടനിലേക്കുള്ള ശീതീകരിച്ച ട്രക്കില്‍ 39 വിയറ്റ്നാം പൗരന്മാരെ മരവിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചൂടാറുംമുമ്പേ നെതര്‍ലാന്‍ഡില്‍ നിന്ന് സമാനമായ സംഭവം. എന്നാല്‍ തണുത്തു മരവിച്ച് മരിക്കുന്നതിനു മുന്‍പേ ഇവരെ കണ്ടെത്താനായതിനാല്‍ ദുരന്തം ആവര്‍ത്തിച്ചില്ല.
നെതര്‍ലാന്‍ഡില്‍ നിന്ന് ബ്രിട്ടനിലേക്കു പോകുന്ന കപ്പലിലെ ശീതീകരിച്ച കണ്ടെയിനറിനകത്താണ് 25 കുടിയേറ്റക്കാര്‍ കയറിയിരുന്നത്. ബ്രിട്ടനില്‍ എത്തുകയായിരുന്നു ലക്ഷ്യം. ഡി.എഫ്.ഡി.എസ് സീവെയിസിന്റെ കാര്‍ഗോ കപ്പല്‍ തിരിച്ചുവരുന്നതിനിടെ റോട്ടര്ഡാമിനടുത്തുള്ള വ്ളാര്ദിന്ഗന് തുറമുഖത്തെത്തിയപ്പോഴാണ് ഇവരെ കണ്ടെത്തിയത്. പ്രഥമശുശ്രൂഷ നല്കിയ ശേഷം 25 പേരെയും ഹൈപോതെര്‍മിയ (കടുത്ത തണുപ്പ് അനുഭവപ്പെടുന്ന അവസ്ഥ) ക്കുള്ള ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്ത 23 പേരെ പൊലിസിലേല്പിച്ചതായി റോട്ടര്‍ഡാം റീജ്യന് എമര്‍ജന്‍സി സര്‍വീസ് വിഭാഗം അറിയിച്ചു. ഒരു ട്രക്കിലാണ് ഇവര്‍ കപ്പലിനടുത്തേക്കു വന്നതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിരവധിയാളുകളാണ് അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറാന്‍ ട്രക്കുകളെയും കപ്പലുകളെയും ആശ്രയിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച കുട്ടികളുള്‍പ്പെടെ 65 മാലദ്വീപ് പൗരന്മാരുമായി പോയ ഒരു ബസ് ഡച്ച് പൊലിസ് പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."