
'മുക്കം മാസ്റ്റര്‍ പ്ലാന്‍ 2037':വികസനക്കുതിപ്പിനൊരുങ്ങി മുക്കം
മുക്കം: വികസനക്കുതിപ്പിന് കാലെടുത്ത് വച്ച് മുക്കം നഗരസഭ. 20 വര്‍ഷം കൊണ്ട് വിവിധ പദ്ധതികള്‍ നടപ്പാക്കിയാണ് മലയോര മേഖലയുടെ സിരാ കേന്ദ്രമെന്നറിയപ്പെടുന്ന മുക്കത്തെ ഉന്നതിയിലെത്തിക്കാന്‍ നഗരസഭ പരിശ്രമിക്കുന്നത്. ഇതിനായുള്ള 'മുക്കം മാസ്റ്റര്‍ പ്ലാന്‍ 2037' പദ്ധതി നഗരസഭയില്‍ തുടക്കം കുറിച്ചു. 20 വര്‍ഷം കൊണ്ട് സമ്പൂര്‍ണമായും വികസനം നേടിയ നഗരസഭയാക്കി മുക്കത്തെ മാറ്റുമെന്നാണ് പ്രഖ്യാപനം.
ഇതിന്റെ ഭാഗമായി നേരത്തെ നടന്ന ശില്‍പ്പശാലയില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ ഉപദേശ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫിസറുടെ നേതൃത്വത്തില്‍ സര്‍വേ പൂര്‍ത്തീകരിച്ച് നഗരസഭയ്ക്ക് കൈമാറും. ഇതില്‍ നിന്നും നഗരസഭയുടെ കാര്‍ഷിക മേഖലയുടേയും വീടുകളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും അടക്കം മുഴുവന്‍ വിവരങ്ങളും നഗരസഭക്ക് ലഭിക്കും. ഇതിന്റെ കരട് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി അംഗീകാരം നേടും. തുടര്‍ന്ന് കരട് രേഖ പ്രസിദ്ധീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് നഗരസഭ ഭരണ സമിതി ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി മത്സര പരിപാടികളും സംഘടിപ്പിച്ചു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. എല്‍.പി വിദ്യാര്‍ഥികള്‍ക്കായി 'കളിമുക്കം, കളിമുറ്റം' എന്ന പേരില്‍ ചിത്രരചനയും യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി 'എന്റെ മുക്കം എന്റെ സ്വപ്നത്തില്‍' എന്ന വിഷയത്തില്‍ പെന്‍സില്‍ ഡ്രോയിങും ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി 'മുക്കം പട്ടണം; ഇന്നിന്റെ ആകുലതകളും നാളെയുടെ വികസന സങ്കല്‍പ്പങ്ങളും' എന്ന വിഷയത്തില്‍ ഉപന്യാസ രചനയുമാണ് സംഘടിപ്പിച്ചത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി 'മുക്കം പട്ടണം കുരുക്കില്ലാത്ത ഗതാഗതം; കുറ്റമറ്റ നിര്‍വഹണം' എന്ന വിഷയത്തില്‍ റിപ്പോര്‍ട്ട് നിര്‍മാണവും സംഘടിപ്പിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
മുക്കം ഓര്‍ഫനേജ് സ്‌കൂളില്‍ നടന്ന മത്സരം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. അബ്ദു അധ്യക്ഷനായി. പി. പ്രശോഭ് കുമാര്‍, മുക്കം വിജയന്‍, പി. ബ്രിജേഷ്, അബ്ദുല്‍ ഗഫൂര്‍, അസിസ്റ്റന്റ് ടൗണ്‍ പ്ലാനിംഗ് ഓഫിസര്‍ ഷമീര്‍, റിയാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍
Kerala
• 2 days ago
യുഎസില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം; ചുമര്‍ വൃത്തികേടാക്കി, നാമഫലകം തകര്‍ത്തു
International
• 2 days ago
പ്രതിഷേധം കനത്തു; വഴങ്ങി ഐസിഐസിഐ; മിനിമം ബാലന്‍സ് കുത്തനെ കൂട്ടിയ നടപടി തിരുത്തി
National
• 2 days ago
കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി
Kuwait
• 2 days ago
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് തർക്കം; ഡ്രൈവർക്ക് കുത്തേറ്റു
Kerala
• 2 days ago
കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്‌ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ
qatar
• 2 days ago
ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ് റോഡ് മോഡൽ പണിപുരയിൽ
auto-mobile
• 2 days ago
തമിഴ്‌നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി
Kerala
• 2 days ago
ഫാമിലി വിസിറ്റ് വിസകൾക്ക് ഏർപ്പെടുത്തിയിരുന്ന ശമ്പള പരിധി നീക്കി കുവൈത്ത്
Kuwait
• 2 days ago
രാഹുൽ ഗാന്ധിയുടെ ജീവന് ഭീഷണി: മഹാത്മാഗാന്ധിയുടെ കൊലപാതകം പോലെ ആവർത്തിക്കപ്പെട്ടേക്കാമെന്ന് അഭിഭാഷകൻ പൂനെ കോടതിയിൽ
National
• 2 days ago
ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിക്കുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്
Kerala
• 2 days ago
പിവി അൻവറിനെതിരെ 12 കോടിയുടെ തട്ടിപ്പ് ആരോപണം; മലപ്പുറം കെഎഫ്സി ഓഫീസിൽ വിജിലൻസ് റെയ്ഡ്
Kerala
• 2 days ago
ആഗസ്റ്റ് പതിനെട്ട് മുതൽ ഒമാനിൽ മൊബൈൽ പോർട്ടബിലിറ്റി സേവനം താൽക്കലികമായി നിർത്തിവയ്ക്കും
oman
• 2 days ago
'വോട്ട് കൊള്ള'; രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയിലേക്ക്; ബിഹാറില്‍ ജനകീയ പദയാത്ര ആഗസ്റ്റ് 17ന്
National
• 2 days ago
യുഎഇയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവ പ്രവാസിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടി ആവശ്യപ്പെട്ട് ഫോണ്‍ കോള്‍
uae
• 2 days ago
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ 327 വോട്ടര്‍മാര്‍; കോഴിക്കോട് വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് മുസ്ലിം ലീഗ്
Kerala
• 2 days ago
ദേശീയപാതയോരത്തെ പെട്രോൾ പമ്പിലെ ടോയ്ലറ്റുകൾ 24 മണിക്കൂറും പൊതുജനങ്ങൾക്ക് തുറന്നിടണം: കേരള ഹൈക്കോടതി
Kerala
• 2 days ago
ക്ലൗഡ് സീഡിങ് വഴി യുഎഇയിൽ മഴ പെയ്യുന്നത് ഇങ്ങനെ | UAE cloud seeding
uae
• 2 days ago
വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; സംഭവം തിരൂർ സ്റ്റേഷന് സമീപം
Kerala
• 2 days ago
ഗൂഗിൾ മാപ്സ് ഇനി ചതിക്കില്ല: ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് അലേർട്ടുമായി പുതിയ അപ്ഡേറ്റ്
National
• 2 days ago
രണ്ട് മാസത്തേക്ക് നെയ്മീന് പിടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍
oman
• 2 days ago