അലാമിപ്പള്ളിയിലെ ബസ്സ്റ്റാന്റ് എന്ന് തുറക്കും
കാഞ്ഞങ്ങാട്: നഗരസഭയുടെ സ്വപ്ന പദ്ധതിയായ അലാമിപ്പള്ളിയിലെ ബസ്സ്റ്റാന്റ് കം ഷോപ്പിംങ് കോംപ്ലക്‌സ് തുറന്നു കൊടുക്കാന്‍ അധികൃതര്‍ക്ക് വര്‍ഷങ്ങളായിട്ടും സാധിച്ചിട്ടില്ല. പേരിനൊരു ബസ് സ്റ്റാന്റ് ഉണ്ടെങ്കിലും പാതയോരത്ത് നിര്‍ത്തി യാത്രക്കാരെ കയറ്റിയും ഇറക്കിയും ജനങ്ങളെ അവഹേളിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് നഗരസഭ.
നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ തെക്കുഭാഗത്തെ നഗര കവാടമായ അലാമിപള്ളിയില്‍ ആധുനിക രീതിയിലുള്ള ബസ്സ്റ്റാന്റ് കം ഷോപ്പിംങ് കോംപ്ലക്‌സ് പണിയാന്‍ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ടു പിന്നിട്ടു.
സ്ഥലം അക്വയര്‍ ചെയ്തു നിര്‍മാണം തുടങ്ങിയതോടെ ഇതിന്റെ കഴുത്തില്‍ നിയമകുരുക്കുകള്‍ കുരുങ്ങി. ഇതിന്റെ പിറകിലായി ആധുനിക രീതിയിലുള്ള സ്റ്റേഡിയം കൂടി പണിയാന്‍ വേണ്ടി ആറര ഏക്കറോളം സ്ഥലം ഏറ്റെടുത്തതില്‍ സ്വകാര്യ വ്യക്തി സ്ഥലം കയ്യേറിയ സംഭവവും വിജിലന്‍സ് അന്വേഷണ പാതയിലാണ്. ജനങ്ങളുടെ നികുതിപ്പണത്തിനു പുറമെ ഹഡ്‌കോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ കോടിക്കണക്കിനു രൂപ വായ്പയെടുത്ത് നിര്‍മ്മിച്ച ഈ സ്വപ്ന പദ്ധതി അനാഥ പ്രേതം പോലെ നഗരസഭയെ നോക്കി പല്ലിളിക്കുന്നു. വായ്പകള്‍ തിരച്ചടക്കാന്‍ സമയമായിട്ടും ഇതു തുറന്നു കൊടുക്കാന്‍ കഴിയാത്തത് അധികൃതരുടെ പോരായ്മയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."