HOME
DETAILS

റേഷന്‍ മുന്‍ഗണനാ പട്ടിക:അര്‍ഹരായവരുടെ അപേക്ഷകള്‍ സ്വീകരിക്കണമെന്ന് മന്ത്രി

  
backup
July 29 2017 | 21:07 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-8

കോഴിക്കോട്: റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹരായ മുഴുവന്‍ പേരുടെയും അപേക്ഷ സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. അപേക്ഷ മുഴുവന്‍ സ്വീകരിച്ച് സര്‍ക്കാറിലേക്ക് അയക്കണമെന്നും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ മുഴുവന്‍ പേരും മുന്‍ഗണനാ പട്ടികയില്‍ വരേണ്ടതുണ്ടെന്നും അര്‍ഹരായ മുഴുവന്‍ പേര്‍ക്കും റേഷന്‍ അരി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എം.പിമാരുടെയും എം.എല്‍.എമാരുടെയും ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവയുടെ പ്രത്യേക അവലോകന യോഗം ഓഗസ്റ്റ് 14ന് രാവിലെ 11 മണിക്ക് ചേരും. ജില്ലയുടെ വികസന പ്രശ്‌നങ്ങളില്‍ ജനകീയമായ ഇടപെടല്‍ നടത്തുന്ന കലക്ടര്‍ യു.വി ജോസിന് സര്‍ക്കാറിന്റെ അഭിനന്ദനം മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് നടത്തുന്ന റീസര്‍വേയുടെ ആദ്യഘട്ടത്തില്‍ കോഴിക്കോട് ജില്ലയെ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാറിനോട് യോഗം ആവശ്യപ്പെട്ടു. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ വില്ലേജുകളുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു. പട്ടയം, നികുതി അദാലത്ത് നടത്തും. ജില്ലയില്‍ 6,000 അനര്‍ഹരെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 3,000 പേര്‍ സ്വയം പിന്‍മാറി. അനര്‍ഹരെ ഒഴിവാക്കുന്നതിന് അനുസരിച്ച് അര്‍ഹരായവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താനാവും. റേഷന്‍ കാര്‍ഡ് വിതരണം ഒന്നാം ഘട്ടം പൂര്‍ത്തിയായതായും അറിയിച്ചു.
ജില്ലയിലെ പുഴകളുടെ സംരക്ഷണത്തിന് സമഗ്ര സര്‍വേ നടത്താന്‍ തീരുമാനിച്ചു. കല്ലായിപ്പുഴയുടെ സര്‍വേ നടപടികള്‍ രണ്ടു മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാവുമെന്ന് കലക്ടര്‍ അറിയിച്ചു. സര്‍വേ നടത്തിയ ഭാഗങ്ങളില്‍ കല്ലിട്ടിട്ടുണ്ട്. കല്ലായിപ്പുഴ-കനോലി കനാല്‍ നവീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുകയാണ്. ഇതു സംബന്ധിച്ച് ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തീരദേശത്ത് കോസ്റ്റല്‍ റെഗുലേഷന്‍  സോണിന്റെ 50 മീറ്ററിനപ്പുറത്ത് താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കണമെന്നും വീടിനായുള്ള ലൈഫ് മിഷന്റെ സര്‍വേയിലെ അപാകതകള്‍ പരിഹരിക്കണമെന്നും കെ. ദാസന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ദേശീയപാതയിലെ മൂരാട് പാലം അപകടാവസ്ഥയിലാണെന്നും ഇതിലൂടെ ഭാരവാഹനങ്ങള്‍ നിയന്ത്രിക്കുകയോ വഴി തരിച്ചുവിടുകയോ ചെയ്യണമെന്നും സി.കെ നാണു എം.എല്‍.എ ആവശ്യപ്പെട്ടു. കോഴിക്കോട്ട് നാളെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പങ്കെടുക്കുന്ന യോഗത്തില്‍ പ്രത്യേക അജണ്ടയായി വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. എം.എല്‍.എമാരായ ഇ.കെ. വിജയന്‍, പുരുഷന്‍ കടലുണ്ടി, പി.ടി.എ റഹിം, എ.കെ. ശശീന്ദ്രന്‍ എന്നിവരും സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' വനിതാ ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

Cricket
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം: പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടെന്ന് മന്‍സൂഖ് മാണ്ഡവ്യ

National
  •  3 months ago
No Image

പരിശോധനാ ഫലം വന്നു; ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല 

latest
  •  3 months ago
No Image

തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്‍

Kerala
  •  3 months ago
No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago
No Image

തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്ഫോടകവസ്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

National
  •  3 months ago
No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago