റവന്യു ടവറില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം
ഹരിപ്പാട്: ഹരിപ്പാട് റവന്യു ടവറില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥലമനുവദിക്കണമെന്ന് എന്‍.ജി.ഒ യൂനിയന്‍ ഹരിപ്പാട് ഏരിയ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന വിധത്തില്‍ കൂടുതല്‍ സര്‍ക്കാര്‍ ഓഫിസുകളെ ഒരേ കുടക്കീഴിലാക്കുന്ന വിധത്തിലായിരിക്കണം മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
വര്‍ഗ്ഗീയതക്കെതിരായ കേരളസര്‍ക്കാരിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് എന്‍.ജി.ഒ യൂനിയന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി എ.എ ബഷീര്‍ പറഞ്ഞു.എന്‍.ജി.ഒ യൂനിയന്റെ ഹരിപ്പാട് ഏരിയ ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളേയും മഹത്വവല്‍കരിച്ചു കൊണ്ട് ചാതുര്‍വര്‍ണ്യത്തെ തിരിച്ചു കൊണ്ട് വന്ന് സമൂഹത്തെ പിന്നോട്ടടിക്കുന്നതിനുള്ള ചില കേന്ദ്രങ്ങളില്‍ നിന്നുമുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കുന്നതിന് ജീവനക്കാരുടെ കൃത്യമായ ഇടപെടല്‍ ഉണ്ടാകണം.
പ്രളയാനന്തര പ്രവര്‍ത്തനങ്ങളിലും നവകേരള നിര്‍മിതിക്കുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കും ശക്തി പകരണമെന്ന് യോഗം ജീവനക്കാരോട് ആഹ്വാനം ചെയ്തു. ഏരിയ സെക്രട്ടറി.പി.പി അനില്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഏരിയ പ്രസിഡന്റ് ആര്‍.സുശീലദേവി അധ്യക്ഷനായി. ജില്ലാ ജോയിന്റ്‌സെക്രട്ടറി പി. സജിത് ,ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ മധുപാലന്‍ ,ഒ. ബിന്ദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."