മാണിയുടെ കോലം കത്തിച്ചു
ചങ്ങനാശേരി: കേരളകോണ്‍ഗ്രസ്സ് (എം)ന്റെ രാഷ്ട്രീയ വഞ്ചനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി. നൂറുകണക്കിന് യുവാക്കള്‍ ടൗണ്‍ ചുറ്റി നടത്തിയ പ്രകടനത്തിന്‌ശേഷം സെന്ററല്‍ ജംഗ്ഷനില്‍ കെ.എം മാണിയുടെ കോലം കത്തിച്ചു. തുടര്‍ന്ന് ബ്ലോക്ക് പ്രസിഡന്റ് ലൈജു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ പി.എച്ച് നാസര്‍, അജീസ് ബെന്‍ മാത്യൂസ്, സെബാസ്റ്റ്യന്‍ മണമേല്‍, എം.എച്ച് ഹനീഫാ, ലീനു ജോബ്, പി.എച്ച് അഷ്‌റഫ്, സിംസണ്‍ വേഷ്ണാല്‍, പുഷ്പാ ലിജോ, മാര്‍ട്ടിന്‍ സ്‌കറിയ, അഫ്‌സല്‍ നിസാം, റിജു ഇബ്രാഹിം,അമ്പിളിക്കുട്ടന്‍, സിനാജ് എ.ഖാദര്‍, ജോബിന്‍ നെടുംപറമ്പില്‍, സോബിച്ചന്‍ കണ്ണമ്പള്ളി, ഷാന്‍പാഷ, ജുബിന്‍ ജോണ്‍സണ്‍, നിധീഷ് കോച്ചേരി, മെല്‍ബിന്‍, ഡെന്നീസ് ജോസഫ്, കുര്യാക്കോസ് ഐസക്ക്, സഷിന്‍ തലക്കുളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."