HOME
DETAILS

അറവ് മാലിന്യം ശേഖരിക്കുന്ന സംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു

  
backup
November 30, 2018 | 5:57 AM

%e0%b4%85%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8

കോഴിക്കോട്: നഗരത്തില്‍ മാലിന്യം ശേഖരിക്കുന്ന മാഫിയ സംഘം കോര്‍പറേഷന്‍ ഹെല്‍ത്ത് സ്‌ക്വാഡിലെ ഹെല്‍ത്ത് ഓഫിസര്‍ ആര്‍.എസ് ഗോപകുമാറിനെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി മുരളീധരനെയും കൈയേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തു. കൂടാതെ രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌ക്വാഡിന് നേരെ കഴിഞ്ഞ രണ്ട് ദിവസവും അക്രമണം ഉണ്ടായി. അതെസമയം ഹെല്‍ത്ത് ഓഫിസറുടെ നിര്‍ദേശ പ്രകാരം രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കെ.എല്‍-11 എഫ് 899, കെഎല്‍ 57 ടി 0828 എന്നീ വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
അനധികൃതമായി അറവ് മാലിന്യങ്ങള്‍ ശേഖരിച്ച് ജലാശയങ്ങളിലും പൊതു സ്ഥലങ്ങളിലും തള്ളുന്ന സംഘത്തിന്റെ വാഹനമാണ് പിടികൂടിയത്. നിറയെ അറവ് മാലിന്യവുമായാണ് വാഹനം കസ്റ്റഡിയിലെടുത്തത്. മാലിന്യം ശേഖരിച്ചതിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മുക്കം സ്വദേശി എന്‍.പി ആബിദിനെതിരെ മുനിസിപ്പല്‍ ആക്ട് പ്രകാരം കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി; ഇരിട്ടിയില്‍ കാക്കകളില്‍ രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

ഡല്‍ഹി-എന്‍സിആറില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു; വിമാന- ട്രെയിന്‍ സര്‍വിസുകള്‍ വൈകി

National
  •  a day ago
No Image

കണ്ണൂരോ, തൃശൂരോ? ആര് സ്വർണക്കപ്പടിക്കും? എട്ട് ഇനങ്ങള്‍ നിര്‍ണായകം

Kerala
  •  a day ago
No Image

കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി; പെണ്‍കുട്ടിയുടെ നില ഗുരുതരം, അന്വേഷണം ഊര്‍ജിതം

Kerala
  •  a day ago
No Image

ദുരിതകാലമേ വിട, കലയുടെ കരുത്തുണ്ട് ഞങ്ങൾക്ക്... ചൂരല്‍മലയിലെ കുട്ടികള്‍ക്ക് വഞ്ചിപ്പാട്ടിൽ എ ഗ്രേഡ്, മന്ത്രിയുടെ അഭിനന്ദനം

Kerala
  •  a day ago
No Image

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം

Kerala
  •  a day ago
No Image

റെയിൽ വൺ ആപ്പിൽ ഡിസ്കൗണ്ട് ടിക്കറ്റ്; ഓഫർ നീട്ടി

Kerala
  •  a day ago
No Image

ചുരം നവീകരണം; താമരശേരി ചുരത്തില്‍ ഭാര വാഹനങ്ങള്‍ക്ക് നിയന്ത്രണം

Kerala
  •  a day ago
No Image

മസ്കത്ത് സുന്നി സെന്ററിനു പുതിയ ഭാരവാഹികൾ: അൻവർ ഹാജി പ്രസിഡന്റ്, ഷാജുദ്ദീൻ ബഷീർ ഹാജി ജനറൽ സെക്രട്ടറി, അബ്ബാസ് ഫൈസി ട്രഷറർ

oman
  •  a day ago
No Image

സംസ്ഥാനത്ത് സിവിൽ സർവിസ് ഉദ്യോഗസ്ഥ ക്ഷാമം; 135 പേരുടെ കുറവ്

Kerala
  •  a day ago