അറവ് മാലിന്യം ശേഖരിക്കുന്ന സംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു
കോഴിക്കോട്: നഗരത്തില്‍ മാലിന്യം ശേഖരിക്കുന്ന മാഫിയ സംഘം കോര്‍പറേഷന്‍ ഹെല്‍ത്ത് സ്‌ക്വാഡിലെ ഹെല്‍ത്ത് ഓഫിസര്‍ ആര്‍.എസ് ഗോപകുമാറിനെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സി മുരളീധരനെയും കൈയേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തു. കൂടാതെ രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌ക്വാഡിന് നേരെ കഴിഞ്ഞ രണ്ട് ദിവസവും അക്രമണം ഉണ്ടായി. അതെസമയം ഹെല്‍ത്ത് ഓഫിസറുടെ നിര്‍ദേശ പ്രകാരം രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കെ.എല്‍-11 എഫ് 899, കെഎല്‍ 57 ടി 0828 എന്നീ വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്.
അനധികൃതമായി അറവ് മാലിന്യങ്ങള്‍ ശേഖരിച്ച് ജലാശയങ്ങളിലും പൊതു സ്ഥലങ്ങളിലും തള്ളുന്ന സംഘത്തിന്റെ വാഹനമാണ് പിടികൂടിയത്. നിറയെ അറവ് മാലിന്യവുമായാണ് വാഹനം കസ്റ്റഡിയിലെടുത്തത്. മാലിന്യം ശേഖരിച്ചതിന്റെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മുക്കം സ്വദേശി എന്‍.പി ആബിദിനെതിരെ മുനിസിപ്പല്‍ ആക്ട് പ്രകാരം കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."