കര്‍ക്കിടക കഞ്ഞി; പഴമയുടെ പെരുമയൊരുക്കി വിദ്യാര്‍ഥികള്‍
മീനങ്ങാടി: പഴമക്കാരുടെ ജീവിത രീതികളും നാട്ടറിവുകളും സമൂഹത്തിന് മുന്നില്‍ തുറന്ന് വെച്ച് മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് വിദ്യാര്‍ഥികള്‍. ആയുര്‍വേദ വിധിപ്രകാരം കര്‍ക്കിട കഞ്ഞിയും ഔഷധ ഗുണങ്ങളടങ്ങിയ നാട് മറന്ന് തുടങ്ങിയ ഇലക്കറികളുമൊരുക്കി തലമുറക്ക് മുന്നില്‍ പഴമയുടെ പെരുമയൊരുക്കിയാണ് വിദ്യാര്‍ഥികള്‍ വ്യത്യസ്ഥരായത്.
വയനാടന്‍ കുത്തരിയില്‍ ഉലുവയും ചെറുപയറും ഔഷധ കൂട്ടുകളും ചേര്‍ത്താണ് കര്‍ക്കിടക കഞ്ഞി ഒരുക്കിയത്. താള്, തകര, തഴുതാമ, കുടങ്ങല്‍, കോവല്‍, കാടുമുടുങ്ങ, ചീര മത്തന്‍, കുമ്പളം, പയര്‍ തുടങ്ങി നാടന്‍ ഇലക്കറികളും തയ്യാറാക്കിയിരുന്നു. ഇവയെല്ലാം തയ്യാറാക്കുന്നത് എങ്ങിനെയാണെന്ന് പരിചയപ്പെടുത്തുന്ന കുറിപ്പുകളും പ്രദര്‍ശിപ്പിച്ചിരുന്നു.
മീനങ്ങാടി പഞ്ചായത്ത് പൊതുസ്‌റ്റേജില്‍ ഒരുക്കിയ കര്‍ക്കടക കഞ്ഞിയുടെ ഗുണമറിഞ്ഞു കഴിക്കാന്‍ 2000 ത്തോളം ആളുകളാണ് എത്തിയത്. കര്‍ക്കിടക അറിവുകള്‍ ശേഖരിച്ച് കുട്ടികള്‍ തയ്യാറാക്കിയ മാഗസിനും പ്രദര്‍ശിപ്പിച്ചിരുന്നു.
നാടന്‍ പാട്ടുകളും, നാടന്‍ അറിവുകളും പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഡോക്ടര്‍ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു.
മീനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ സുകുമാരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി സാജു, ശോഭന സുരേന്ദ്രന്‍, ഷീബാ കൃഷ്ണന്‍, ലിസി പൗലോസ്, പ്രിന്‍സിപ്പല്‍ യു.ബി ചന്ദ്രിക, പി.വി വേണുഗോപാല്‍, ബാവ കെ പാലുകുന്ന്, കെ അനില്‍ കുമാര്‍, കെ.ഇ വിനയന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ എം.കെ. രാജേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."