HOME
DETAILS

ലഹരി, പ്രതിഷേധ ലഹരി

  
backup
November 30 2018 | 19:11 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf

അന്‍സാര്‍ മുഹമ്മദ്#


സഭ ഇന്നലെ കൂടിയത് 22 മിനുട്ട്. കഴിഞ്ഞദിവസം കൂടിയതിനേക്കാള്‍ ഒരു മിനുട്ട് കൂടുതല്‍. എന്നിട്ടും അതില്‍ പതിനഞ്ചു മിനുട്ടും സഭ ലഹരിയിലായിരുന്നു, സര്‍ക്കാരിന്റെ മദ്യലഹരിയും പ്രതിപക്ഷത്തിന്റെ വിശ്വാസസംരക്ഷണത്തിനായുള്ള പ്രതിഷേധ ലഹരിയും. മദ്യ ലഹരിയെക്കുറിച്ച് മന്ത്രി വാചാലനായി. അതിനേക്കാള്‍ വീര്യമുണ്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധ ലഹരിക്ക്.
സഭ ആരംഭിച്ചതോടെ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി. ചോദ്യോത്തരവേള നിര്‍ത്തി ശബരിമല വിഷയത്തില്‍ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. മൂന്നാം ദിവസവും ഒരേ വിഷയത്തില്‍ അടിയന്തര പ്രമേയമോ എന്ന് സ്പീക്കര്‍ അത്ഭുതം കൂറി.
ആദ്യദിവസം മുന്‍ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍ മുപ്പതു മിനുട്ട് സമയമെടുത്താണ് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ചത്. അതിനു രണ്ടു മണിക്കൂറോളം നീണ്ടു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗം നടത്തിയത് ഒരു മണിക്കൂര്‍. ഇതില്‍ ശബരിമലയിലെ തൂണും തുരുമ്പും ഉണ്ടായിരുന്നല്ലോ എന്നായി സ്പീക്കര്‍.
ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അംഗങ്ങള്‍ ചോദ്യമായി ഉന്നയിക്കുന്നത്. അത് അവരുടെ അവകാശമാണ് എന്നു സ്പീക്കര്‍ പറഞ്ഞപ്പോള്‍ പ്രതിഷേധിക്കുന്നതു തങ്ങളുടെ അവകാശമാണെന്നും അതു തടയാന്‍ ആര്‍ക്കും കഴിയില്ലെന്നുമായി പ്രതിപക്ഷം. സ്പീക്കര്‍ ഉറച്ചു നിന്നതോടെ സ്പീക്കര്‍ക്കെതിരേ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം തിരിച്ചടിച്ചു.
ഇതിനിടയില്‍ സ്പീക്കര്‍ ചോദ്യോത്തരവേള ആരംഭിച്ചു. എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ ഊഴമായിരുന്നു. നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്ന പ്രതിപക്ഷാംഗങ്ങളെ ഗൗനിക്കാതെ ലഹരിമുക്ത കേരളത്തിനായി ആരംഭിച്ച പദ്ധതികളുടെ നീണ്ട നിര വായിക്കാന്‍ തുടങ്ങി മന്ത്രി.
ചോദ്യമുന്നയിക്കാന്‍ പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ഭരണകക്ഷി അംഗങ്ങള്‍. കേരളത്തിലെത്ര ബാറുണ്ട്, എവിടെയെല്ലാം കള്ളു ഷാപ്പുകളുണ്ട്, ലഹരിയ്ക്കടിമപ്പെട്ടവര്‍ക്ക് എവിടെയെല്ലാം ഡീ അഡിക്ഷന്‍ സെന്ററുകളുണ്ട്, വിനോദമേഖലയില്‍ കള്ളുഷാപ്പുകള്‍ക്ക് അനുമതി നല്‍കുമോ അങ്ങനെ നീണ്ടു ചോദ്യങ്ങള്‍. ഒരു ഭാഗത്തു ബഹളം മറുഭാഗത്തു ചോദ്യോത്തരം.
ടൂറിസം മേഖലയില്‍ ആധുനികരീതിയിലുള്ള കള്ളുഷാപ്പുകള്‍ ആരംഭിക്കും. നിര്‍ദിഷ്ട ടോഡി ബോര്‍ഡ് രൂപീകരണത്തില്‍ ഇതുള്‍പ്പെടുത്തും. സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഡീലക്‌സ്, ഹെറിറ്റേജ് വിഭാഗം ബാര്‍ ഹോട്ടലുകളുടെ ദൂര പരിധി 2012 ഏപ്രില്‍ 17 നുണ്ടായിരുന്ന രീതിയില്‍ 50 മീറ്ററായി പുനഃസ്ഥാപിച്ചു ചട്ടം ഭേദഗതി വരുത്തിയിട്ടുണ്ട്. മദ്യനയത്തിന്റെ ഭാഗമായി ബാറുകളുടെ ദൂരപരിധി കുറച്ചിട്ടില്ല... അങ്ങനെ നീണ്ടു മന്ത്രിയുടെ മറുപടി.
മന്ത്രി വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് വിവരിച്ചപ്പോള്‍ ആര്‍.എസ്.എസിന്റെ മുദ്രാവാക്യം ലഹരിയായി ഏറ്റെടുത്ത് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തെ പോലെയാണ് സര്‍ക്കാരിന്റെ ലഹരി മുക്ത പദ്ധതിയെന്നാണ് എ. പ്രദീപ്കുമാറിന്റെ കണ്ടെത്തല്‍. ഇതു കൂടിയായപ്പോള്‍ പ്രതിപക്ഷത്തിന്റെ ബഹളം കൂടി.
ചോദ്യോത്തരം ചാനലുകളില്‍ ലൈവായതിനാലാണ് പ്രതിപക്ഷം ഇത്തരത്തില്‍ ബഹളം കൂട്ടുന്നതെന്നു ഭരണപക്ഷം. സഭാ നടപടികള്‍ തടസപ്പെടുത്തി പ്രതിപക്ഷം കൂടുതല്‍ തിളങ്ങേണ്ടെന്നു സ്പീക്കര്‍. പ്രതിപക്ഷാംഗങ്ങള്‍ തുടര്‍ച്ചയായി സഭ തടസപ്പെടുത്തുന്നു. ഇന്നലെയും ഇതാണു സംഭവിച്ചത്. ആര്‍ക്കും നിയന്ത്രിയ്ക്കാന്‍ കഴിയാത്ത ആള്‍ക്കൂട്ടമായി മാറി. സഭ തടസപ്പെടുത്തുന്നതിനാല്‍ സഭ മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റുന്നില്ല. അതിനാല്‍ ചോദ്യോത്തര വേള സസ്‌പെന്‍ഡ് ചെയ്യുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി ഇരുപത്തി രണ്ട് മിനുട്ടിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago