കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആറു യാത്രക്കാരില്‍ നിന്നായി അഞ്ചര കിലോയോളം സ്വര്‍ണം പിടികൂടി.
രഹസ്യവിവരത്തെ തുടര്‍ന്നു ഡി.ആര്.ഐ കണ്ണൂര്‍ യൂനിറ്റും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് രണ്ടു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയത്.
കാസര്‍കോട് സ്വദേശി മുഹമ്മദ് നാദിര്‍, കടവത്ത് അബൂബക്കര്‍, കോഴിക്കോട് നരിക്കുനിയിലെ കീഴ്പറമ്പില്‍ മുഹമ്മദ് ഷാഫി, മലപ്പുറം സ്വദേശികളായ മഞ്ഞേരി കുപ്പത്തില്‍ നഹീം, കുറവത്ത് കയ്പ്പനി കുഴീക്കര പീടികയില്‍ അജ്മല്‍, കോഴിക്കോട്ടെ നാലുക്കടി പറമ്പില്‍ മുജീബ് എന്നിവരില്‍ നിന്നാണ് ഡി.ആര്.ഐ നാലര കിലോ സ്വര്‍ണം പിടികൂടിയത്.
ബേപ്പൂര്‍ സ്വദേശി മുഹമ്മദ് അമീറില്‍ നിന്ന് 729 ഗ്രാം സ്വര്‍ണം കസ്റ്റസും കണ്ടെത്തിയിരുന്നു.
എയര്‍ ഇന്ത്യ എക്സ്പ്രസ്, ഗോ എയര്‍ വിമാനങ്ങളില്‍ ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമെത്തിയതായിരുന്നു ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."