ഫാത്തിമയുടെ മരണം: പിതാവ് ചെന്നൈ ഹൈക്കോടതിയെ സമീപിക്കും
സ്വന്തം ലേഖകന്‍
കൊല്ലം: ഫാത്തിമാ ലത്തീഫിന്റെ മരണത്തിനുപിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുല്‍ ലത്തീഫ് ചെന്നൈ ഹൈക്കോടതിയെ സമീപിക്കും.
ചെന്നൈ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തെ വിശ്വസിക്കുന്നു. തന്റെ മകളെ മരണത്തിലേക്ക് തള്ളിവിട്ട അധ്യാപകരെക്കുറിച്ച് അന്വേഷണം നടത്താന്‍ മദ്രാസ് ഐ.ഐ.ടി മാനേജ്‌മെന്റ് തയാറാകാത്തതില്‍ ദുരൂഹതയുണ്ട്.
തന്റെ പക്കല്‍ കൂടുതല്‍ തെളിവുകളുണ്ട്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നടമാടുന്ന വിവേചനം അവസാനിപ്പിക്കാന്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ കൂട്ടായ പരിശ്രമം വേണമെന്ന് ഫാത്തിമയുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഫാത്തിമയുടെ വീട് സന്ദര്‍ശിച്ച സി.പി.എം പി.ബി അംഗം എം.എ ബേബി ആവശ്യപ്പെട്ടു.
സമരം ശക്തമാക്കാന്‍ സി.പി.എം തമിഴ്‌നാട് ഘടകത്തിന് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."