നിങ്ങളുടെ അകം എത്ര ഏക്കറയാണ്..?
എന്തിനാണെന്നറിയില്ല, സൂഫി ഗുരുവായ ഇബ്‌റാഹീം ഇബ്‌നു അദ്ഹം(റ) പോയത് ആളൊഴിഞ്ഞ ആ മരുക്കാട്ടിലേക്കായിരുന്നു. അവിടെയെത്തിയപ്പോള്‍ ഏതോ ഒരു പട്ടാളക്കാരന്‍ വന്ന് അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു:
'ഇവിടെ ജനവാസമുള്ള സ്ഥലം എവിടെയാണ്..?'
ചോദിച്ചത് പറ്റിയ ആളോടു തന്നെ. ഇബ്‌നു അദ്ഹം നേരെ ഖബര്‍സ്ഥാന്‍ ചൂണ്ടണ്ടിക്കാണിച്ചുകൊടുത്തു. അവിടെയാണല്ലോ ശരിക്കും ആളുകള്‍ കണ്ണു തുറന്നു ജീവിക്കുന്നത്. എന്നാല്‍ പട്ടാളക്കാരനുണ്ടേണ്ടാ ആ വാക്കിന്റെ പൊരുള്‍ മനസിലാകുന്നു. തന്നെ പരിഹസിക്കുകയാണെന്നു കരുതിയ അദ്ദേഹം കോപാന്ധനായി. പിന്നെ ഒന്നും നോക്കിയില്ല. ഇബ്‌നു അദ്ഹമിന്റെ തലക്കൊരടി...! ഒരു പട്ടാളക്കാരന്റെ അടിയാകുമ്പോള്‍ അതിന്റെ ആഘാതം എത്രയായിരിക്കുമെന്ന് ഊഹിക്കുക. ഇബ്‌നു അദ്ഹം ഒന്നും പ്രതികരിച്ചില്ല. പ്രതികാരം വീട്ടിയതുമില്ല. കൊണ്ടണ്ടതു സഹിച്ചങ്ങനെ നിന്നു.
പിന്നെ സമയം കളഞ്ഞില്ല. പട്ടാളക്കാരന്‍ വേഗം അവിടംവിട്ടു. വിവരമറിഞ്ഞ ഏതോ ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു: 'താങ്കള്‍ അടിച്ച ആ മനുഷ്യന്‍ ഖുറാസാനിലെ പരിത്യാഗിയായ ഇബ്‌റാഹീം ഇബ്‌നു അദ്ഹമാണ്..!'
ഇബ്‌റാഹീം ഇബ്‌നു അദ്ഹമോ..!
പട്ടാളക്കാരനു വിറ തുടങ്ങി. എത്ര വലിയ മഹാനെയാണ് താന്‍ ക്രൂരമായി മര്‍ദിച്ചതെന്നോര്‍ത്ത് വല്ലാത്ത കുറ്റബോധം. വേഗം അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നു മാപ്പു ചോദിച്ചു. അപ്പോഴത്തെ ഇബ്‌നു അദ്ഹമിന്റെ മറുപടിയാണു കേള്‍ക്കേണ്ടണ്ടത്. അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ എന്നെ അടിച്ചപ്പോള്‍ നിങ്ങള്‍ക്ക് സ്വര്‍ഗം തരാന്‍ ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചിരുന്നു.'
'അതെന്തിന്..!'-പട്ടാളക്കാരന്‍ അത്ഭുതത്തോടെ.
'അടികൊണ്ടണ്ടതിന് പ്രതിഫലം ലഭിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ടണ്ട് താങ്കളില്‍നിന്നുള്ള എന്റെ വിഹിതം നന്മയും എന്നില്‍നിന്നുള്ള താങ്കളുടെ വിഹിതം തിന്മയുമാകുന്നത് ഞാനിഷ്ടപ്പെട്ടില്ല..'
അടിക്കു തിരിച്ചടി നല്‍കാന്‍ കഴിഞ്ഞിട്ടും അതിനു മുതിരാതെ നന്മയ്ക്കായി പ്രാര്‍ഥിക്കുക..! ഈ വിസ്മയത്തിന്റെ രഹസ്യമാണു ഹൃദയവിശാലത. മൂസാപ്രവാചകന്‍ പോലും അല്ലാഹുവിനോടു തേടിയത് ഹൃദയവിശാലത ലഭിക്കാനായിരുന്നുവെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ അതിന്റെ മേന്മ അക്ഷരങ്ങള്‍ക്കു പിടികൊടുക്കാത്തതായി മാറുന്നു.
ഹൃദയവിശാലത, വിശാലമനസ്‌കത എന്നൊക്കെ പറയുന്നത് കൊച്ചുസംഭവമവല്ല. ജീവിതം സുഖപ്രദമാകുന്നതും സ്വസ്ഥപൂര്‍ണമാകുന്നതും ഹൃദയവിശാലത ലഭിച്ചവര്‍ക്കാണ്.
അവരാണ് തടസങ്ങളെ ഉയരത്തിലെത്താനുള്ള കല്‍പടവുകളായി കാണുന്നവര്‍. പ്രയാസങ്ങളെയും പ്രതിസന്ധികളെയും സുവര്‍ണാവസരങ്ങളായി കാണുന്നവര്‍. വേദനകളെയും യാതനകളെയും ആനന്ദങ്ങളായി കാണുന്നവര്‍. രോഗങ്ങള്‍ അവര്‍ക്ക് ആരോഗ്യങ്ങളാണ്. കോപത്തെ പുഞ്ചിരികൊണ്ടു തണുപ്പിക്കുന്ന വിദ്യ അവര്‍ക്കാണറിയുക. മറ്റുള്ളവര്‍ സന്തപ്തരായിരിക്കുമ്പോഴും അവര്‍ സന്തുഷ്ടരായിരിക്കും. അവര്‍ക്ക് ശത്രുക്കളനേകം കാണുമെങ്കിലും അവര്‍ക്ക് ആരോടും ശത്രുത ഉണ്ടണ്ടായിരിക്കില്ല.
ഭൂമി ശരീരത്തിനകത്തുമുണ്ട്, പുറത്തുമുണ്ട്. ചിലര്‍ക്ക് പുറത്ത് ഏക്കര്‍കണക്കിന് ഭൂമിയുണ്ടണ്ടാകും. പക്ഷേ, അകത്തെ മനസെന്ന ഭൂമിക അര സെന്റില്‍ പോലും കവിയില്ല. അവരാണ് അവകാശപ്പെട്ട ഭൂമിയില്‍നിന്ന് ഒരിഞ്ചുപോലും അയല്‍ക്കാരന് വിട്ടുകൊടുക്കാന്‍ തയാറാകാത്തത്. ചിലര്‍ക്ക് അര സെന്റ് സ്ഥലം പോലും സ്വന്തമായി ഉണ്ടണ്ടാവില്ല. പക്ഷേ, മനസ് ഏക്കര്‍കണക്കിനു വിശാലമായിരിക്കും. അവരാണ് ഉള്ളതു മുഴുവന്‍ ദാനം ചെയ്യാനും ഏതു സന്ധിക്കും തയാറെടുപ്പു നടത്താനും ഒരുക്കമുള്ളവര്‍.
ശരീരത്തിനകത്തെ ഭൂമി ഏക്കര്‍കണക്കിനുണ്ടെണ്ടങ്കില്‍ ശരീരത്തിനു പുറത്തെ ഭൂമി അര സെന്റ് പോലുമില്ലെങ്കിലും പ്രശ്‌നമില്ല. പുറത്തെ ഭൂമി ഏക്കര്‍കണക്കിനുണ്ടെണ്ടങ്കിലും അകത്തെ ഭൂമി അരസെന്റില്‍ പോലും കവിയില്ലെങ്കില്‍ അതുകൊണ്ട് ഒരു കാര്യവുമില്ല. അകത്തെ വിശാലതയാണ് പുറത്തെ വിശാലതയെക്കാള്‍ പ്രധാനം.
ഉള്ളില്‍ കൊള്ളുന്നതിനെയാണല്ലോ ഉള്‍കൊള്ളുക എന്നു പറയുന്നത്. ഉള്ളില്‍ കൊള്ളണമെങ്കില്‍ ഉള്ള് കൊള്ളാവുന്നത്ര വിശാലമായിരിക്കണം. വിശാലതയില്ലാത്തതാണെങ്കില്‍ അതിലേക്ക് വരുന്നതിനെയെല്ലാം ഉള്ള് തള്ളും. ഒരു പാത്രത്തിലേക്ക് അതുപോലുള്ള രണ്ടണ്ടു പാത്രം വെള്ളമൊഴിച്ചാല്‍ രണ്ടണ്ടാം പാത്രത്തിലുള്ള വെള്ളം മുഴുവന്‍ പുറത്തായിരിക്കും കാണുക. കാരണം, രണ്ടണ്ടു പാത്രത്തെ ഉള്‍കൊള്ളാനുള്ള വിശാലത ആ പാത്രത്തിനില്ല. അതിനാല്‍ കൊച്ചുകൊച്ചു പദ്ധതികള്‍ക്കേ ആ പാത്രം ഉപയുക്തമാവുകയുള്ളൂ. വലിയ പദ്ധതികള്‍ക്ക് വലിയ പാത്രങ്ങളാണാവശ്യം.
വീട്ടില്‍ ആയിരം ലിറ്റര്‍ കൊള്ളുന്ന വാട്ടര്‍ ടാങ്കുണ്ടെണ്ടന്നിരിക്കട്ടെ. പക്ഷേ, അതില്‍നിന്ന് ഒരു മുറുക്കുപോലും മറ്റുള്ളവനു കൊടുക്കാന്‍ തയാറല്ലെങ്കില്‍ അയാളെക്കാള്‍ മെച്ചം വാട്ടര്‍ ടാങ്കാണ്. കാരണം, വാട്ടര്‍ ടാങ്കിന് ആയിരം ലിറ്റര്‍ ഉള്‍കൊള്ളാനാകും. ഉള്‍കൊണ്ടണ്ടതിനെ മുഴുവന്‍ പുറത്തേക്കു കൊടുക്കാനുമാകും. ഇവന് ഒരു മുറുക്കുപോലും കൊടുക്കുന്നത് ഉള്‍കൊള്ളാനാവില്ല. കേവലം പതിനായിരം രൂപ വിലവരുന്ന ടാങ്കിനു മുന്നില്‍ ഇവന്‍ പരാജയപ്പെട്ടുപോകുന്നു...!
പാത്രത്തിന്റെ ഉള്ള് വിശാലമല്ലെങ്കില്‍ വലിയ കാര്യങ്ങള്‍ക്കതു പറ്റില്ലെന്ന പോലെ ഹൃദയം വിശാലമല്ലാത്തവനെ വലിയ പദ്ധതികള്‍ക്കൊന്നും കൊള്ളില്ല. അവന്‍ കൊച്ചുകൊച്ചുകാര്യങ്ങളുടെ ഉടയതമ്പുരാനായി ജീവിക്കും.
അറിയുക: എന്തിനെയും കൊള്ളാന്‍ കഴിയുന്നവര്‍ കൊള്ളാവുന്നവരാണ്. അവര്‍ തഴഞ്ഞവനെ തഴുകും. തല്ലിയവനെ തലോടും. എന്നാല്‍ കൊള്ളാന്‍ കഴിയാതെ എന്തിനെയും തള്ളുന്നവര്‍ തള്ളപ്പെടേണ്ടണ്ടവരാണ്. അവര്‍ തഴുകിയവനെ പോലും തഴയും. തലോടിയവനെ തല്ലുകയും ചെയ്യും. മനസ് വിശാലമല്ലെങ്കില്‍ ജീവിതത്തിന്റെ മധുരം എങ്ങനെ നുണയാന്‍..?
നിങ്ങള്‍ ഒരാളുടെ പുറത്തെ ഏക്കറുകള്‍ കണ്ട് അയാളെ വിലയിരുത്തരുത്. അകത്തെ ഏക്കറെത്രയുണ്ടെണ്ടന്ന് പരിശോധിച്ചു വിലയിരുത്തുക. അകത്ത് ഏക്കറുകളുള്ളവനാണ് ധനാഢ്യന്‍, ധന്യന്‍. അവന് പുറത്ത് ഒരു തുണ്ടണ്ടുഭൂമി പോലുമില്ലെങ്കിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."