HOME
DETAILS
MAL
ബാലികയെ പീഡിപ്പിച്ച യുവാവിന് 10 വര്‍ഷം തടവ്
backup
December 01 2018 | 04:12 AM
ഊട്ടി: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ 10 വര്‍ഷം തടവിന് ഊട്ടി വനിതാ കോടതി ശിക്ഷിച്ചു.
മഞ്ചൂര്‍- കിണ്ണക്കോര സ്വദേശി പ്രതാപ് (21)നെയാണ് ശിക്ഷിച്ചത്. ബാലികയെ വനത്തില്‍ വച്ച് പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ മഞ്ചൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ജഡ്ജി മുരളീധരനാണ് വിധി പറഞ്ഞത്. നാലായിരം രൂപ പിഴയടക്കാനും വിധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."