HOME
DETAILS
MAL
കോണ്‍ഗ്രസിന്റെ പതനത്തിന് കാരണം സോണിയയുടെ പുത്രസ്നേഹം- ഗുജറാത്ത് മുഖ്യമന്ത്രി
backup
July 30 2017 | 08:07 AM
രാജ്കോട്ട: സോണിയ ഗാന്ധിയുടെ പുത്ര സ്നേഹമാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കു കാരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി.
ഗുജറാത്ത് കോണ്‍ഗ്രസിലെ എം.എല്‍.എമാരുടെ കൊഴിഞ്ഞുപോക്ക് ചൂണ്ടിക്കാട്ടിയായിരുന്നു രൂപണിയുടെ അഭിപ്രായ പ്രകടനം.
പാര്‍ട്ടി അധ്യക്ഷ സോണിയ മകനോടുള്ള വാത്സല്യത്തില്‍ മുഴുകിയിരിക്കുകയാണ്. ഇതാണ് പാര്‍ട്ടിയെ തകര്‍ച്ചയിലേക്ക് ആഴ്ത്തുന്നത്. നിരുത്തരവാദിത്തപരമായാണ് കോണ്‍ഗ്രസ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കാനാണ് അവര്‍ 40 എം.എല്‍.എമാരെ ബംഗളൂരുവിലേക്ക് അയച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഗുജറാത്ത് ഇപ്പോള്‍ വെള്ളപ്പൊക്കത്തില്‍ ഉഴലുകയാണ്. എന്നാല്‍ അവര്‍ ഇതേകുറിച്ച് ഓര്‍ക്കുന്നില്ല. ഗുജറാത്ത് കോണ്‍ഗ്രസ് വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."