കോഫി ഹൗസിലും ഊണിനടക്കം 'ജി.എസ്.ടി' കൂടും
ചങ്ങരംകുളം: ജി.എസ്.ടി നടപ്പാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ ഇന്ത്യന്‍ കോഫി ഹൗസുകളിലും വിഭവങ്ങള്‍ക്കു വില കൂടും. നികുതി ഒഴിവാക്കിയതോടെ കോഴി വില കുറയുമെന്ന പ്രതീക്ഷയില്‍ കോഴി വിഭവങ്ങള്‍ക്ക് അടിസ്ഥാനവില അഞ്ചു ശതമാനം കുറച്ചിട്ടുണ്ട്. എന്നാല്‍, ഇതടക്കം എല്ലാ ഭക്ഷണസാധനങ്ങള്‍ക്കും ജി.എസ്.ടി പ്രകാരം 12 ശതമാനം നികുതി ഈടാക്കുമെന്നതിനാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ വില കൂടും. ചായയ്ക്കും കാപ്പിക്കും ഒരു രൂപ കൂട്ടി. ഊണിന് ഏഴു രൂപവരെയാണ് വര്‍ധന. ഗുണനിലവാരം കൂട്ടാന്‍ മാനേജര്‍മാര്‍ക്കു നിര്‍ദേശം നല്കി. കോഴിക്കറിക്കു 85 രൂപയായിരുന്നത് ഇനി 90 രൂപയാകും. ചിക്കന്‍ ഫ്രൈയ്ക്ക് 95 രൂപയാണ് പുതിയ വില. ബിരിയാണിക്ക് 123 രൂപയും ചില്ലിക്ക് 106 രൂപയുമാണ് പുതുക്കിയ വില. ജില്ലയില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു സമീപമുള്ള കോഫി ഹൗസിലടക്കം വില വര്‍ധിക്കും. വടക്കന്‍ ജില്ലകളിലെ കോഫി ഹൗസുകള്‍ നിയന്ത്രിക്കുന്ന കണ്ണൂര്‍ സംഘം ജൂലൈ ആദ്യംതന്നെ വിലകൂട്ടിയിരുന്നു. നാളെ മുതല്‍ പുതിയ നിരക്കുകള്‍ ഈടാക്കത്തക്കവിധം ബില്ലിങ് മെഷീനുകളില്‍ മാറ്റം വരുത്തിത്തുടങ്ങിയതായി ഭരണസമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."