തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്:ഭരണസമിതിക്കെതിരേ നഷ്ടക്കണക്ക് നിരത്തി സി.പി.എം
തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ ആരോപണങ്ങളുമായി സി.പി.എം ലോക്കല്‍ കമ്മിറ്റി. യു.ഡി.എഫ് നേതൃത്വം വഹിക്കുന്ന തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതി ജനവിരുദ്ധ, വികസന വിരുദ്ധ നിലപാടാണ് തുടരുന്നതെന്നും 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നരക്കോടിയോളം രൂപ ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയെന്നും സി.പി.എം ആരോപിച്ചു. വികസന ഫണ്ട് പൊതുവിഭാഗത്തില്‍ 14 ലക്ഷം രൂപയും എസ്.സി വിഭാഗത്തില്‍ 26 ലക്ഷം രൂപയും കേന്ദ്രാവിഷ്കൃത പദ്ധതിയിലെ 14 ലക്ഷം രൂപയും ധനകാര്യ കമ്മിഷന്റെ ആറുലക്ഷം രൂപയും തൊഴിലുറപ്പിന്റെ 54 ലക്ഷം രൂപയും ഭരണസമിതിയുടെ അനാസ്ഥമൂലം നഷ്ടപ്പെട്ടുവെന്നാണ് സി.പി.എം ആരോപണം.
പകര്‍ച്ചപ്പനി വ്യാപകമായിട്ടും ഹെല്‍ത്ത് സെന്ററില്‍ അധികം ഡോക്ടറേയും ഫാര്മസിസ്റ്റിനെയും നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കിയില്ല.
സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും. രാവിലെ പതിനൊന്നിന് ആരംഭിക്കുന്ന മാര്‍ച്ച് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വേലായുധന് വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."