വാഷിങ്ടണില്‍ നഗരപാതയ്ക്ക് ഖഷോഗിയുടെ പേര്!
വാഷിങ്ടണ്‍: നഗരത്തിലെ പ്രധാന പാതയ്ക്കു കൊല്ലപ്പെട്ട സഊദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ പേര് നല്കുന്നു. വാഷിങ്ടണിലെ സഊദി എംബസി സ്ഥിതിചെയ്യുന്ന പാതയ്ക്കാണ് ഖഷോഗിയുടെ പേര് നല്കാന് പ്രാദേശിക വൃത്തങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് സിറ്റി കൗണ്‍സിലില്‍ വോട്ടെടുപ്പ് നടന്നു. വാഷിങ്ടണിലെ സര്‍ക്കാര്‍ കാര്യാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുമടക്കം സ്ഥിതി ചെയ്യുന്ന ഫോഗി ബോട്ടത്തിനടുത്താണ് പാത സ്ഥിതി ചെയ്യുന്നത്.
പാതയുടെ പേര് മാറുന്നതോടെ സഊദി എംബസി നിലനില്‍ക്കുന്ന തെരുവിന്റെ വിലാസവും മാറും. ഒരു മാസം മുന്‍പ് ഓണ്‍ലൈന്‍ കാംപയിനിങ്ങിലൂടെയാണ് നഗരപാതയുടെ പേര് മാറ്റുന്ന കാര്യം ചര്‍ച്ചക്കെത്തിയത്. ഖഷോഗിയുടെ വധം ഹീനകൃത്യമാണെന്നും മാധ്യമസ്വാതന്ത്ര്യത്തിനുള്ള അമേരിക്കയുടെ ശക്തമായ പിന്തുണയുടെ പ്രതീകമായി പാതയ്ക്കു ഖഷോഗിയുടെ പേര് നല്‍കേണ്ടതുണ്ടെന്നും ഓണ്‍ലൈന്‍ വഴി പ്രചരിച്ച ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."