HOME
DETAILS

പവാര്‍ പുറത്തേക്ക്; പുതിയ പരിശീലകനെ തേടി ബി.സി.സി.ഐ

  
backup
December 02 2018 | 00:12 AM

%e0%b4%aa%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf

മുംബൈ: ടി20 ലോകകപ്പ് ലക്ഷ്യമിട്ട് നിയമിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ താരം രമേഷ് പവാറിന്റെ കാലാവധി അവസാനിച്ചതോടെ ബി. സി.സി.ഐ ഇന്ത്യന്‍ വനിതാ ടീമിന് പുതിയ പരിശീലകനെ തേടുന്നു.
സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പവാറിനെ നിലനിര്‍ത്തും എന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും ടീമിലുണ്ടണ്ടായ വിവാദമാണ് കോച്ചിന്റെ സ്ഥാനം തെറിപ്പിച്ചത്. മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ മിതാലി രാജിന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ കോച്ച് രമേഷ് പവാര്‍ ശ്രമിച്ചെന്ന ആരോപണവും പ്രത്യാരോപണങ്ങളുമെല്ലാം ഇന്ത്യന്‍ വനിതാ ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ സമാപിച്ച വനിതാ ലോക ടി20യുടെ സെമി ഫൈനലിനുള്ള ടീമില്‍ നിന്ന് മിതാലി ഒഴിവാക്കപ്പെട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം.
പവാര്‍ തന്റെ കരിയര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചതായി മിതാലി ആരോപിച്ചപ്പോള്‍ മിതാലി അഹങ്കാരിയും പിടിവാശിക്കാരിയുമാണെന്നാണ് പവാര്‍ മറുപടി പറഞ്ഞത്. പവാറിന്റെ കരാര്‍ അവസാനിച്ചതോടെ പ്രശ്‌നങ്ങളും അവസാനിച്ചേക്കുമെന്നാണ് കരുതുന്നത്.
പവാറിനെ വീണ്ടണ്ടും പരിഗണിക്കാന്‍ സാധ്യത തീരെ കുറവാണെന്ന് മുതിര്‍ന്ന ബി.സി.സി.ഐ അംഗവും വെളിപ്പെടുത്തി. ഈ വര്‍ഷം ഓഗസ്റ്റിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ താല്‍ക്കാലിക പരിശീലകനായി പവാര്‍ നിയമിക്കപ്പെടുന്നത്. മൂന്നു മാസത്തേക്കായിരുന്നു നിയമനം. സീനിയര്‍ താരങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടണ്ടായതിനെ തുടര്‍ന്ന് തുഷാര്‍ അറോത്തെ പരിശീലകസ്ഥാനം രാജിവച്ച ഒഴിവിലേക്കായിരുന്നു പവാര്‍ എത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  23 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  23 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  23 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  23 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  23 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  23 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  23 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  23 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  23 days ago