HOME
DETAILS
MAL
നിരോധനമില്ല; എങ്കിലും പത്ത് രൂപ നാണയം ആര്‍ക്കും വേണ്ട
backup
July 30 2017 | 20:07 PM
വടക്കാഞ്ചേരി: റിസര്‍വ് ബാങ്കോ, കേന്ദ്ര സര്‍ക്കാരോ നിരോധിച്ചിട്ടില്ലെങ്കിലും പത്ത് രൂപ നാണയം ആര്‍ക്കും വേണ്ട. പമ്പുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, സ്വകാര്യ ബസുകള്‍ എന്നിവിടങ്ങളിലെല്ലാം നാണയത്തിന് അപ്രഖ്യാപിത നിരോധനമാണ്. ചില ബാങ്കുകള്‍ ഈ നാണയം വാങ്ങുന്നില്ലെന്ന പരാതിയും വ്യാപകമാണ് ഏതാനും സ്വകാര്യ ബസ് ജീവനക്കാര്‍ ഈ നാണയം സ്വീകരിയ്ക്കാന്‍ തയ്യാറാകാതായതോടെയാണ് നാണയ കൈമാറ്റം തടസപ്പെടുകയും നിരോധിച്ചതായുള്ള വാര്‍ത്ത പ്രചരിയ്ക്കുകയും ചെയ്തത്.
ഇതു മൂലം നാണയം കൈവശമുള്ളവര്‍ ഇത് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. അധികൃതര്‍ അടിയന്തര നടപടി സ്വീകരിയ്ക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."