സമസ്ത സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ: ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 15വരെ നീട്ടി
ചേളാരി: 2020 ഏപ്രില്‍ 4, 5, 6 തിയ്യിതകളില്‍ നടക്കുന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷ തിയ്യതി ഡിസംബര്‍ 15 വരെ നീട്ടി. www.online.samastha.info എന്ന വെബ്‌സൈറ്റില്‍ കൂടെയാണ് സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷക്ക് ഈ വര്‍ഷം അപേക്ഷ സ്വീകരിക്കുന്നത്.
ജനറല്‍ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകളുടെ ഫീസ് സ്വീകരിക്കുന്ന ക്രമം. ഡിസംബര്‍ 2,3: ദക്ഷിണകന്നട, ബാംഗ്ലൂര്‍, മൈസൂര്‍, ചിക്മാംഗ്ലൂര്‍, മംഗലാപുരം, ഹാസന്‍, കുടക്, പോണ്ടിച്ചേരി, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍, ഡിസംബര്‍ 4,5: നീലഗിരി, വയനാട്, കോഴിക്കോട് ജില്ലകള്‍, ഡിസംബര്‍ 6,7,9: മലപ്പുറം ജില്ല, ഡിസംബര്‍ 10,11: തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകള്‍, ഡിസംബര്‍ 12,13: എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി ജില്ലകള്‍, ഡിസംബര്‍ 14: യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ, മലേഷ്യ, ലക്ഷദ്വീപ്, അന്തമാന്‍, മഹാരാഷ്ട്ര എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. അതത് ജില്ലകളുടെ പരീക്ഷാ ഫീസ് മാത്രമേ അതാത് തിയ്യതികളില്‍ സ്വീകരിക്കുകയുള്ളൂ എന്നും ചേളാരി സമസ്താലയത്തില്‍ നിന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."