കുളത്തില്‍നിന്ന് വീണ്ടെടുത്തത് രണ്ട് ജീവനുകള്‍; ദിവാകരനും ജോസിനും നാടിന്റെ ആദരം
വടക്കാഞ്ചേരി : നഗരസഭയിലെ പുതുരുത്തി കുളക്കാട് കുളത്തില്‍ നിന്ന് സഹോദരിമാരായ വിദ്യാര്‍ഥിനികളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ രണ്ടംഗ സംഘത്തിന് നാടിന്റെ അനുമോദനം.
പുതുരുത്തി കരി തടത്തില്‍ വീട്ടില്‍ സണ്ണിയുടെ മക്കളായ ആന്‍സിയും, ടിന്സിയുമാണ് പുലിങ്കുന്നത്ത് വീട്ടില്‍ ദിവാകരന് ( ഉണ്ണിയപ്പു) കണ്ണനായ്ക്കല്‍ ജോസ് ( മനോജ് ) എന്നിവരുടെ കരുതലിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ 16നാണ് ആന്‍സിയും, ടിന്സിയും കുളത്തില്‍ വീണത്. സ്കൂള്‍ വിട്ട് വന്നതിന് ശേഷം കുളിയ്ക്കാന്‍ പോയതായിരുന്നു കുട്ടികള്‍ കാല് വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു.
കരച്ചില് കേട്ട് ഓടിയെത്തിയ ദിവാകരനും, ജോസും ഏറെ സാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നെയ്യന് പടിയില്‍ നടന്ന അനുമോദന സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഷീജ വിശ്വനാഥന് അധ്യക്ഷനായി.
വൈസ് ചെയര്മാന് എം.ആര്. അനൂപ് കിഷോര്‍, പി.എസ്.സി. ബാങ്ക് പ്രസിഡന്റ് എം.ആര്. ഷാജന്, പി.വി. മനോജ്, നഗരസഭ കൗണ്‍സിലര്‍മാരായ കെ. മണികണ്ഠന്, വത്സല പത്മനാഭന് പ്രസംഗിച്ചു. നാടി ന്റെ ഉപഹാരവും കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."