HOME
DETAILS
MAL
ഹര്‍ത്താലില്‍ വലഞ്ഞവര്‍ക്ക് ആശ്വാസമായി കഞ്ഞി വിതരണം
backup
July 30 2017 | 20:07 PM
നരിക്കുനി: ഹര്‍ത്താല്‍ ദിനത്തില്‍ ടൗണിലെത്തിയവര്ക്കും ആശുപത്രിയിലും വിവിധ ക്ലിനിക്കുകളിലും ചികിത്സക്കായെത്തിയവര്ക്കും നരിക്കുനി ക്ലബിന്റെ നേതൃത്വത്തില്‍ കഞ്ഞിവിതരണം ചെയ്തു. കഴിഞ്ഞ ഒരുമാസമായി നരിക്കുനി ഗവ. ആശുപത്രിയില്‍ രോഗികള്‍ക്കും കൂടെവരുന്നവര്‍ക്കും നരിക്കുനി ക്ലബിന്റെ നേതൃത്വത്തില്‍ കഞ്ഞിവിതരണം നടന്നുവരികയാണ്. സിദ്ദീഖ് കടന്നലോട്ട്, നൗഷാദ് നരിക്കുനി, കെ.പി സുരേഷ് ബാബു, പി.എം ഹാരിസ്, ശംസുദ്ദീന്‍ മേലെപ്പാട്ട്, ഫസല്‍, ശംസുദ്ദീന്‍, നിസാം, ഷമീര്‍, ഷിബു, റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."