ഭരണഘടനാ ദിനം: ഭരണഘടനാപരമായ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: ഭരണഘടനാപരമായ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യത സമൂഹത്തിലെ എല്ലാവര്‍ക്കുമുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ദിവസമായി ആചരിച്ച ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നുവെന്നും ഭരണഘടനാപരമായ ഭൂരിപക്ഷ നടപടികളെ മാനിക്കേണ്ടത് ധാര്‍മികതയാണെന്നും അംബേദ്കര്‍ അടിവരയിട്ട് പറഞ്ഞിട്ടുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രാഷ്ട്രപതിക്ക് പുറമേ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
ഇന്ത്യ ഇന്ന് സ്വാതന്ത്ര്യത്താലും ജനാധിപത്യത്താലും ശക്തമായിരിക്കുന്നത് കണ്ട് ഏറ്റവുമധികം സന്തോഷിക്കുന്നത് ഭരണഘടന ശില്‍പിയായ ഡോ. ബി.ആര്‍ അംബേദ്കര്‍ ആയിരിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഓരോരുത്തരുടെയും കടമകള്‍ നിര്‍വഹിക്കാതെ അവകാശങ്ങള്‍ സംരക്ഷിക്കാനാകില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ജനങ്ങളാണ് ഭരണഘടനയുടെ ശക്തിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."