'നിപ: ഹോട്ടലുകളില്‍ ശുചിത്വം ഉറപ്പുവരുത്തണം'
കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ നിപാ, മഞ്ഞപ്പിത്ത രോഗ മുന്നറിയിപ്പുകള്‍ ലഭിച്ച സാഹചര്യത്തില്‍ നഗരത്തിലെ ഹോട്ടലുകളിലെ ശുചിത്വം ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസനസമിതി യോഗം.
ഇതിനായി ബന്ധപ്പെട്ട വകുപ്പുകളോട് അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. കോര്‍പറേഷന്‍ പരിധിയിലെ വിശ്രമസ്ഥലങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായതിനാല്‍ ഹൈമാസ്റ്റ്് ലൈറ്റുകള്‍ സ്ഥാപിക്കണം. മൊഫ്യൂസില്‍ ബസ് സ്റ്റാന്റില്‍ രാത്രി എട്ടിന് ശേഷം സര്‍വിസ് മുടക്കുന്ന ബസ്സുകള്‍ക്കെതിരേ നടപടിയെടുക്കണം. ശുചീകരണം നടത്തിയ കനോലി കനാലില്‍ മാലിന്യം നിക്ഷേപിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരേ നടപടിയെടുക്കണം. റേഷന്‍ കടകളിലെ പച്ചരി ലഭ്യത കുറവ് പരിഹരിക്കണം. താലൂക്ക് ഓഫിസ് പരിസരത്ത് പാര്‍ക്കിങ് സൗകര്യം മെച്ചപ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. തഹസില്‍ദാര്‍ എന്‍. പ്രേമചന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. ബലരാജ്, മെഡിക്കല്‍ ഓഫിസര്‍( ഹോമിയോ) ഡോ. ജയശ്രീ, കൃഷ്ണന്‍ കുട്ടി, എന്‍. സഖീഷ് ബാബു, കെ. മോഹനന്‍, അസീസ് മണലൊടി സി. അമര്‍നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."