HOME
DETAILS

ലൈഫ് പദ്ധതി: നാദാപുരം പഞ്ചായത്ത് ഭരണസമിതിയില്‍ ബഹളം

  
backup
July 30 2017 | 20:07 PM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d

നാദാപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച ദരിദ്രര്‍ക്കുള്ള ഭവനനിര്‍മാണ പദ്ധതിയായ ലൈഫിന്റെ പേരില്‍ നാദാപുരം പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ബഹളം. ഇതേതുടര്‍ന്ന് വിഷയം രണ്ടാം തിയതി നടക്കുന്ന ജില്ലാ ലൈഫ് മീറ്റിങ്ങില്‍ അവതരിപ്പിക്കാന്‍ ഭരണസമിതി തീരുമാനിച്ചു. 

പദ്ധതിയില്‍നിന്ന് ആനുകൂല്യം ലഭിക്കുന്നതിനായി കുടുംബ ശ്രീ മുഖാന്തിരം വിവരങ്ങള്‍ ശേഖരിച്ച് 1200 പേരടങ്ങുന്ന ലിസ്റ്റ് ജില്ലാതല സമിതിക്കു സമര്‍പ്പിച്ചിരുന്നു. അന്തിമ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ 90 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇടം കിട്ടിയത്.
ഇതില്‍ ചില വാര്‍ഡുകള്‍ പൂര്‍ണമായും തഴയപ്പെട്ടതിനെ ചോദ്യം ചെയ്ത് ഇന്നലെ നടന്ന യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തു വന്നതാണ് ബഹളത്തിനു കാരണം. പുറത്തുവന്ന ലിസ്റ്റിലുള്ള പലരും നേരത്തെ വീടുപണി പൂര്‍ത്തിയാക്കിയവരും അനര്‍ഹരുമായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് മെംബര്‍ കെ.എം രഘുനാഥ് രംഗത്തെത്തിയതോടെ പ്രതിപക്ഷത്തുള്ള സി.പി.എം അംഗങ്ങളും പിന്തുണക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് രണ്ടാം തിയതി കോഴിക്കോട് നടക്കുന്ന ലൈഫ് മീറ്റിങ്ങില്‍ പ്രശ്‌നം അവതരിപ്പിക്കുമെന്നും ബോര്‍ഡ് മീറ്റിങ് തീരുമാനമായി പ്രശ്‌നം രേഖപ്പെടുത്തുമെന്നും പ്രസിഡന്റ് എം.കെ സഫീറ ഉറപ്പു നല്‍കിയതോടെയാണ് ബഹളം അവസാനിച്ചത്.
അതിനിടെ സര്‍ക്കാര്‍ സഹായത്തോടെ ഭവനപദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രൊജക്ടില്‍ ഫണ്ടുകള്‍ ഒന്നും നീക്കിവയ്ക്കാത്തത് ഗുണഭോക്താക്കള്‍ക്ക് തിരിച്ചടിയാകും.
നിര്‍ധനരായ ഭവനരഹിതര്‍ക്കു വീട് നിര്‍മാണത്തിനായി പഞ്ചായത്ത് ബജറ്റില്‍ നിശ്ചിത തുക നീക്കിവയ്ക്കാറുണ്ട്. എന്നാല്‍ ലൈഫ് പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെ പഞ്ചായത്തുകള്‍ തുക മറ്റു ആവശ്യങ്ങള്‍ക്കായി മാറ്റുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago