ആറളം ഫാമിലെ സി.ഐ.ടി.യു സമരം: ഇടതു യൂനിയനുകളില്‍ ഭിന്നിപ്പ്
ഇരിട്ടി: സംയുക്ത തൊഴിലാളി യൂനിയനുകളുടെ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ച ഫാം തൊഴിലാളികളുടെ ആവശ്യങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ആറളം ഫാം ഓഫിസ് പടിക്കല്‍ ആറു ദിവസമായി തുടരുന്ന സി.ഐ.ടി.യുവിന്റെ അനിശ്ചിതകാല സമരത്തെ തുടര്‍ന്ന് ഇടതുപക്ഷ യൂനിയനുകളില്‍ ഭിന്നത ഉടലെടുത്തു. ഇടതുപക്ഷത്തെ മറ്റു യൂനിയനുകളെ അറിയിക്കാതെ സി.ഐ.ടി.യു ഒറ്റയ്ക്കു സമരവുമായി മുന്നോട്ടു പോയതാണു ഭിന്നിപ്പിനു കാരണമായത്. ഈ സാഹചര്യത്തില്‍ എ.ഐ.ടി.യു.സിയും ഐ.എന്‍.ടി.യു.സിയും ഒന്നിച്ചു സമരത്തിനു തയാറെടുക്കുകയാണ്. ഇതു സംബന്ധിച്ചു ഐ.എന്‍.ടി.യു.സിയും എ.ഐ.ടി.യു.സിയും ഒന്നിച്ച് യോഗം ചേര്‍ന്നു സമരത്തിനു ഫാം അധികൃതര്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു.
ഒരു വര്‍ഷം മുമ്പ് സംയുക്ത യൂനിയനുകള്‍ ഒന്നിച്ചു സമരം നടത്തുകയും തുടര്‍ന്ന് തങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ യു.ഡി.എഫ് സര്‍ക്കാരോ പിന്നീട് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരോ ഇതു നടപ്പിലാക്കാതെ വന്നപ്പോള്‍ മറ്റു യൂനിയനുകളുമായി ആലോചിക്കാതെ സി.ഐ.ടി.യു അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."