രക്ഷിതാവ് കൂട്ടുകാരനാവണം
എട്ടാം ക്ലാസിലെ വിദ്യാര്‍ഥി മുതല്‍ ഭര്‍തൃമതിയായ വീട്ടമ്മമാര്‍ വരെ ചതിക്കുഴികളില്‍ നിന്ന് കരകയറാന്‍ ആശുപത്രി കയറിയിറങ്ങുന്നത് നിരവധിയാണ്. മനോവൈകല്യങ്ങളില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷയുടെ തുരുത്ത് തേടി മനോവിദഗ്ധരുടെ മുന്നിലെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. മാനസികമായ അവബോധം വീണ്ടെടുത്ത് ചികിത്സ തേടുന്നവരും ഒരുതരം സമ്മര്‍ദത്തിലും വിട്ടുകൊടുക്കില്ലെന്ന വാശിയോടെ രക്ഷിതാക്കള്‍ ബലമായി കൊണ്ടു വരുന്നവരുമെല്ലാം അക്കൂട്ടത്തില്‍ ഉണ്ടാകാറുണ്ട്. ഇത്തരം കേസുകള്‍ മൂര്‍ദ്ധന്യതയിലെത്തിയ ശേഷം ചികിത്സയ്ക്കു വിധേയമാക്കുന്നവരാണ് പലരും. ആദ്യം പറഞ്ഞവര്‍ക്ക് മതിയായ കൗണ്‍സിലിങ്ങിലൂടെ മാറ്റമുണ്ടാക്കാമെങ്കില്‍ മറ്റുള്ളവര്‍ക്ക് ഇതോടൊപ്പം മരുന്നുകളും ആവശ്യമായി വരും.
ഒളിച്ചോട്ടങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തുകയാണ് ഇക്കാര്യത്തില്‍ ആദ്യമായി വേണ്ടത്. പെണ്‍കുട്ടികളില്‍ ലാീശേീിമഹ്യ ൗിേെമയഹല ജലൃീെിമഹശ്യേ റശീെൃറലൃ എന്നും ആണ്‍കുട്ടികളില്‍ ഇീിറൗര േറശീെൃറലൃ എന്നും വിളിക്കുന്ന അവസ്ഥയാണ് ഇത്തരം വൈകൃതങ്ങളിലേക്ക് നയിക്കുന്നത്. മാനസികമായി വികൃത സ്വഭാവങ്ങളും രീതികളും പ്രകടിപ്പിച്ചും അവയില്‍ ആകര്‍ഷിക്കപ്പെട്ടും മനസിനെ ക്രമരഹിതമായി ഉപയോഗിക്കുന്നവര്‍ ഇത്തരത്തില്‍ സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് വഴുതി വീഴുകയാണ്.
മനസ് ചിന്താശക്തിയോടെ ഉപയോഗിക്കുന്നവരെ ഒളിച്ചോട്ടങ്ങളിലേക്കൊന്നും വലവീശാന്‍ എളുപ്പമല്ല. ഇത്തരം കണ്ണികള്‍ക്ക് താളം തെറ്റിയ മാനസികാവസ്ഥയുള്ളവരെ മാത്രമേ കെണിയില്‍ വീഴ്ത്താനാകൂ. ഒറ്റപ്പെടലുകളില്‍ നിന്നാണ് ഇത്തരമൊരു അവസ്ഥ വളരുന്നത്. പിതാവിന്റെയും ഭര്‍ത്താവിന്റെയും വിദേശവാസം, രക്ഷിതാക്കള്‍ തമ്മിലുള്ള കലഹം, അച്ഛന്റെ സ്വഭാവ വൈകൃതം എന്നിവയൊക്കെ ഇത്തരത്തിലുള്ള സാമൂഹിക ദുരന്തത്തിലേക്കുള്ള കുറുക്കുവഴിയാണ്.
ഒറ്റപ്പെടലുകളുടെ ലോകത്ത് നിന്നാണ് സ്ത്രീയെ വല വീശാന്‍ കൃത്യമായ അജന്‍ഡയോടെ പ്രവര്‍ത്തിക്കുന്ന ഓരോ റാക്കറ്റുകളും ശ്രമിക്കുന്നത്. ആരോഗ്യമുള്ള കുടുംബങ്ങളില്‍ നിന്നും ഇരയെ പിടിക്കാന്‍ പ്രയാസകരമാണ്. കടിഞ്ഞാണ്‍ പിടിക്കാന്‍ ആളില്ലാതെ വളരുന്ന പുരുഷന്മാര്‍ ജീവിതം പരമാവധി ആസ്വാദ്യകരമാക്കുകയെന്ന മായാലോകത്തായിരിക്കും. ദുശീലങ്ങള്‍ രക്ഷിതാക്കളില്‍ നിന്ന് കണ്ടു ശീലിച്ചവരുമുണ്ടാകും. തിരുത്തി കൊടുക്കുന്നവരെ അംഗീകരിക്കാതിരിക്കുകയും കൂടുതല്‍ അക്രമാസക്തരാവുകയും ചെയ്യുമെന്നതാണ് ഇത്തരക്കാരുടെ പ്രശ്‌നം.
വീട് വിട്ടിറങ്ങിയും, ആത്മത്യാ ഭീഷണി മുഴക്കിയും സൈ്വര്യ വിഹാരം തേടാനാവും ശ്രമം. എല്ലാവരും ശ്രദ്ധിക്കണമെന്ന തോന്നല്‍ തലമുടിയിലും ബൈക്കിലുമെല്ലാമായി പ്രകടിപ്പിക്കും. എതിര്‍ലിംഗത്തിലുള്ളവരെ ആകര്‍ഷിക്കാനുള്ള പൂവാലന്‍മാരുടെ വ്യഗ്രത ഇങ്ങനെയെല്ലാം കാണാം. ഏതെങ്കിലുമൊരു തരത്തില്‍ മാനസിക വൈകല്യങ്ങള്‍ പേറി നടക്കുന്നവരാണവര്‍. അതാവട്ടെ, ചെറുപ്പം മുതലേ ചില ദൂഷ്യ പ്രവണതകളും മാനസിക പിരിമുറുക്കങ്ങളും തുടരുന്നവരുമാകാം. അതിനാല്‍ കൗമാര ദിശയിലേ ആണ്‍, പെണ്‍ കുട്ടികളുടെ ഇത്തരം പ്രവണതകളും അവ വളരുന്ന സാഹചര്യവും കണ്ടെത്തി പ്രതിരോധിക്കണം.
എതിര്‍ലിംഗത്തിലുള്ളവരെ ആകര്‍ഷിക്കണമെന്ന താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങുന്നവരുണ്ട്. ഇത് മുതലെടുത്താണ് ലോബികള്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെ തിരഞ്ഞുപിടിച്ച് ബസ് സ്റ്റാന്റിലോ യാത്രാവഴിയിലോ പരിചയം നടിക്കുകയാണ് ചെയ്യുന്നത്. ഭവിഷ്യത്തുക്കളെ കുറിച്ചു ബോധ്യമില്ലായ്മ അപകടത്തിലേക്ക് എത്തിച്ചേരുന്നു. ഒറ്റപ്പെടലില്‍ നിന്നും, മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മോചിപ്പിക്കുകയെന്നത് ഇത്തരമൊരു ഘട്ടത്തിലെ ചികിത്സയില്‍ മാത്രമൊതുങ്ങികൂടാ. ചെറുപ്പം തൊട്ട് അതിനു പാകപ്പെടുത്തിയ കുടുംബാന്തരീക്ഷം ലഭിച്ചിരിക്കണം.
ചെറുപ്പത്തിലേ വാശി, അനുസരണക്കേട്, ദേഷ്യം,പൊരുത്തപ്പെടാത്ത പ്രവണത, ആത്മഹത്യ ഭീഷണി തുടങ്ങിയവയൊക്കെ കാണപ്പെടാറുണ്ട്. വീട്ടിനകത്തു പോലും സ്‌നേഹമില്ലെന്നോ, തന്നെ അംഗീകരിക്കുന്നില്ലെന്നോ ആയിരിക്കും ഇവരുടെ പരാതി. ഇതാണ് പലപ്പോഴും വ്യക്തിത്വ വൈകല്യത്തിലേക്ക് നയിക്കുന്നത്. കൗമാരകാലത്തു ആവശ്യമായ ബോധവല്‍ക്കരണം നല്‍കി മാറ്റിയെടുക്കാന്‍ രക്ഷിതാക്കള്‍ക്ക് ബാധ്യതയുണ്ട്. 'പ്രൈം ടൈം' എന്നു വിളിക്കുന്ന ഈ കാലത്ത് രക്ഷിതാവ് സുഹൃത്താവുകയാണ് വേണ്ടത്. എല്ലാം തുറന്നു പറയാന്‍ കുട്ടിക്കു വേണ്ട സാഹചര്യം ഉണ്ടാവണം. വികലമായ ചിന്തകള്‍ തിരിച്ചറിഞ്ഞു തിരുത്തണം.
കുട്ടിയുടെ സമ്പര്‍ക്കം, വായന, ഫോണ്‍ കോളുകള്‍, സുഹൃദ്ബന്ധങ്ങള്‍ എന്നിവ പഠിക്കണം. അതെല്ലാം കുട്ടിയുടെ സ്വകാര്യതയെ മാനിച്ചു കൊണ്ടായിരിക്കുകയും വേണം. തന്റെ കുട്ടി നല്ലവനാണെന്ന് രക്ഷിതാക്കള്‍ക്ക് അവകാശവാദമുണ്ടാകും. എന്നാല്‍ അയല്‍പക്കത്തെ അവന്റെ കൂട്ടുകാരന്റെ ദൂഷ്യങ്ങളെ കുറിച്ചു കൃത്യമായ ധാരണയും ഉണ്ടാകും.
മറ്റുള്ളവരെ കുറിച്ചേ കുട്ടി നേരിട്ട് രക്ഷിതാവിനോട് പറയുന്നുള്ളൂ എന്നതിനാലാണിത്. തന്റെ കുട്ടിയുടെ ദൂഷ്യങ്ങളറിയാന്‍ അയല്‍പക്കത്തെ രക്ഷിതാവിനോട് ചോദിക്കണം. അതിനാല്‍ ഒരു ടീം വര്‍ക്ക് അടിസ്ഥാനത്തിലാകണം കുട്ടികളോട് ഇടപെടുന്നത്. സ്വഭാവ വൈകല്യങ്ങളെ വളരാന്‍ അനുവദിക്കാതെ, ഇതേ പ്രായത്തില്‍ തന്നെ ആവശ്യാനുസരണം കൗണ്‍സിലിങ്ങിനു വിധേയമാക്കുകയാണ് വേണ്ടത്.
ഒളിച്ചോട്ടങ്ങള്‍ ഉള്‍പ്പെടെ സാമൂഹിക പ്രത്യാഘാതങ്ങളിലേക്ക് തള്ളിവിടുന്ന സാഹചര്യങ്ങളിലേക്ക് വഴുതി മാറുന്നതിന് മുമ്പ് ചില കാര്യമായ ഇടപെടലുകളും അവബോധവും അര്‍ഹിക്കുന്നുണ്ട്. അതു പക്ഷെ, ദുരന്തങ്ങളുണ്ടാകുമ്പോള്‍ മാത്രം ചര്‍ച്ചയാകേണ്ടതല്ല. ഇത്തരം ദുരന്തങ്ങളിലേക്ക് എത്തിപ്പെടുന്ന സാഹചര്യങ്ങളും പ്രവണതകളും മുന്‍കൂട്ടിയറിഞ്ഞ് പ്രതിവിധി കണ്ടെത്തു ക പ്രധാനമാണ്.
also read.....
സ്‌നേഹം ഉണ്ടായാല്‍ പോരാ, പ്രകടിപ്പിക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."