നിയന്ത്രണം നീങ്ങി; മസ്ജിദുല്‍ അഖ്സ ജനനിബിഡം
ജറൂസലം: മസ്ജിദുല്‍ അഖ്സയിലേക്ക് വിശ്വാസികള്‍ക്ക് പ്രവേശന വിലക്ക് നീക്കിയതോടെ വിശുദ്ധ ഹറം പരിസരം വിശ്വാസികളെ കൊണ്ട് നിറഞ്ഞു. രണ്ടാഴ്ചയിലേറെയായി തുടര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ പള്ളിപരിസരം ജനനിബിഡമായി. ശത്രുതയ്ക്കെതിരേയുള്ള വിജയമാണിതെന്ന് ഫലസ്തീന്‍കാരനായ കടയുടമ മുഹമ്മദ് റജബി പറഞ്ഞു. അഖ്സ പള്ളി മുസ്ലിംകളുടേതാണെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ പകുതിയോടെയാണ് അഖ്സ പള്ളി ഗേറ്റിനു സമീപം രണ്ടു പൊലിസുകാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പള്ളിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും ആറു പേര് കൊല്ലപ്പെട്ടു. പള്ളിയിലേക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരേ ഉയര്‍ന്ന പ്രതിഷേധമാണ് ഒടുവില്‍ പ്രശ്ന പരിഹാരത്തിന് ഇടയാക്കിയത്. മെറ്റല്‍ ഡിറ്റക്ടറും സുരക്ഷാ കാമറയും നീക്കം ചെയ്ത ശേഷമാണ് പള്ളിയിലേക്ക് വിശ്വാസികള്‍ പ്രവേശിച്ചത്.
വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ ഇസ്റാഈല്‍ ഭരണകൂടം തയാറായത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുസ്ലിംകള് മസ്ജിദുല്‍ അഖ്സ സന്ദര്‍ശിക്കാനെത്തി. തുര്‍ക്കി, ബ്രിട്ടന്, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ തീര്‍ഥാടകരെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."