HOME
DETAILS

ആശങ്കകള്‍ ശരിയെന്ന് തെളിഞ്ഞു; വൈകിയ വേളയില്‍ പന്തല്‍ നിര്‍മാണം

  
backup
December 02 2018 | 19:12 PM

%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf

 

സുനി അല്‍ഹാദി#

 

ആലപ്പുഴ: അന്‍പത്തിയൊന്‍പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ജനപ്രിയ മത്സരങ്ങള്‍ സ്‌കൂള്‍ ഓഡിറ്റോറിയങ്ങളില്‍ നടത്തുന്നത് അപ്രായോഗികമെന്ന ആശങ്കകള്‍ ശരിയെന്ന് തെളിഞ്ഞു. അവസാനനിമിഷം മുഖ്യവേദി നിര്‍മിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് സംഘാടകര്‍.
ഇന്നലെ ആലപ്പുഴയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗത്തിലാണ് പ്രധാനവേദികളില്‍ ഒന്നായ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തോടനുബന്ധിച്ച് പന്തല്‍ നിര്‍മിച്ച് മുഖ്യവേദി തയാറാക്കുന്നതിന് തീരുമാനമായത്. മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിലായിരുന്നു യോഗം. കേരളത്തെ മുക്കിയ മഹാപ്രളയത്തെ തുടര്‍ന്ന് പരമാവധി ചെലവ് ചുരുക്കി സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തുന്നതിന്റെ ഭാഗമായാണ് പന്തലിട്ട പ്രധാനവേദി ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചത്. തുടര്‍ന്ന് ജനപ്രിയ ഇനങ്ങളായ ഒപ്പന, ഭരതനാട്യം, മോഹിനിയാട്ടം, മാര്‍ഗംകളി, കുച്ചുപ്പുടി തുടങ്ങിയവയെല്ലാം വിവിധ വേദികളിലായി നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ നഗരത്തിലും പരിസരത്തുമുള്ള ആറ് സ്‌കൂളുകളിലെ ഓഡിറ്റോറിയങ്ങളിലായാണ് ഇവ നടത്താന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ പ്രധാനവേദികളില്‍ ഒന്നായ ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പരമാവധി ഇരിക്കാന്‍ കഴിയുന്നത് 500ല്‍ താഴെ പേര്‍ക്കാണ്.
വിധികര്‍ത്താക്കള്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞാല്‍ രക്ഷാകര്‍ത്താക്കള്‍ ഉള്‍പ്പെടെ ഇരുന്നൂറില്‍ താഴെ പേര്‍ക്കുമാത്രമേ സദസ്സില്‍ ഇരിക്കാന്‍ കഴിയൂ. ഒപ്പന മത്സരങ്ങള്‍ നടക്കുമ്പോള്‍ സാധാരണഗതിയില്‍ കാണികള്‍ ഒഴുകിയെത്താറാണ് പതിവ്.
ഇത്തരത്തില്‍ വന്‍ ജനക്കൂട്ടം എത്തിയാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വരും. ഈ ആശങ്ക അധ്യാപകരും മറ്റും നേരത്തെ തന്നെ സംഘാടക സമിതിക്കു മുന്‍പാകെ വെച്ചിരുന്നു. എന്നാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി പന്തല്‍ ഒഴിവാക്കണമെന്ന നിലപാടില്‍ തന്നെയായിരുന്നു സംഘാടക സമിതി.
ഇപ്പോള്‍ അധ്യാപകര്‍ മുന്നോട്ടുവച്ച ആശങ്കയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് അവസാന നിമിഷമാണ് പന്തല്‍ നിര്‍മിക്കുന്നതിന് തീരുമാനമായിരിക്കുന്നത്. യുവജനോത്സവം ആരംഭിക്കുന്നതിന് ഇനി നാലുദിവസം മാത്രമാണ് ശേഷിക്കുന്നത്. ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളില്‍ വിശാലമായ പന്തല്‍ നിര്‍മിക്കുക അസാധ്യമാണ്. മാത്രമല്ല നേരത്തെ തയാറാക്കിയ യുവജനോത്സവ ബജറ്റില്‍ പന്തല്‍ ചെലവ് ഉള്‍പ്പെടുത്തിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ സൗജന്യമായി പന്തല്‍ നിര്‍മിച്ച് കിട്ടാനുള്ള സാധ്യതയാണ് സംഘാടകര്‍ ആരായുന്നത്.ആലപ്പുഴ നഗരത്തിലും പരിസരത്തുമുള്ള സ്‌കൂളുകളിലായി 29 വേദികളാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഒരുങ്ങുന്നത്. ജനപ്രിയ മത്സരങ്ങള്‍ നടക്കുന്ന മറ്റുചില വേദികളിലും സ്ഥലപരിമിതിയുണ്ട്. പന്തല്‍ നിര്‍മിച്ച് മുഖ്യവേദി തയാറാക്കുകയാണെങ്കില്‍ ഇത്തരം മത്സരങ്ങളും മുഖ്യവേദിയിലേക്ക് മാറ്റണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  16 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  16 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  16 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  16 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  16 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  16 days ago