HOME
DETAILS

വനിത മതിലിന്റെ കണ്‍വീനര്‍ തീവ്രഹിന്ദുത്വ വാദിയായ സി.പി സുഗതന്‍

  
backup
December 03 2018 | 06:12 AM

vanitha-mathil654

 

തമീം സലാം കാക്കാഴം


കൊച്ചി: 'കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് ' മുദ്രാവാക്യമുയര്‍ത്തി ജനുവരി ഒന്നിന് നവോത്ഥാന വനിതാ മതില്‍ സൃഷ്ടിക്കുന്നതിനു നേതൃത്വം നല്‍കാന്‍ തീവ്രഹിന്ദുത്വ വാദിയായ സി.പി സുഗതനും. തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു പാര്‍ലമെന്റിന്റെ ജന. സെക്രട്ടറിയായ സി.പി സുഗതന്‍ പമ്പയില്‍ യുവതികളെ തടയുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. വനിതാ മതിലിന്റെ സംഘാടക സമിതി രൂപീകരണത്തിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സുഗതന്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗത്തില്‍ പ്രസംഗിക്കാനും അവസരം നല്‍കി. സമിതിയുടെ ജോ. കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട സുഗതന്‍ പിന്നീട് മുഖ്യമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തിരുന്നു. ഇതോടെ വനിതാ മതിലുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്.

വിവിധ സമുദായ സംഘടനകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും പുന്നല ശ്രീകുമാര്‍ കണ്‍വീനറുമാണ്. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ സഹായത്തോടെ കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കുക എങ്ങനെയാണെന്ന് ഹിന്ദു പാര്‍ലമെന്റ് തെളിയിച്ചുവെന്ന് സുഗതന്‍ തന്റെ ഫേസ്ബുക്കില്‍ വിശദീകരിച്ചു.


മുന്‍പും നിരവധി വര്‍ഗീയ പോസ്റ്റുകളുമായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ആളാണ് സുഗതന്‍. ഇയാളുടെ പഴയ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അയോധ്യയില്‍ കര്‍സേവയില്‍ പങ്കെടുത്തതിന്റെ ഓര്‍മ പുതുക്കി കഴിഞ്ഞ 25ന് സുഗതന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. 'ബാബരി കെട്ടിടം തകര്‍ത്താല്‍ രാമക്ഷേത്രം' എന്ന ഞങ്ങളുടെ സ്വപ്നം ഇപ്പോഴും പൂവണിഞ്ഞിട്ടില്ലെന്നും കുറിപ്പിലുണ്ട്. ഹാദിയ കേസ് സമയത്ത് ഫേസ്ബുക്കിലൂടെ സുഗതന്‍ നടത്തിയ നിരവധി കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. സ്വന്തം വീടിനു തീയിട്ട് വാടക വീട് തേടിയ ഒരുഭ്രാന്തിയാണ് ഹാദിയയെന്നും മനോരോഗിയായ അവളെ മതഭ്രാന്തന്‍മാര്‍ തെരുവില്‍ ഭോഗിക്കട്ടെയെന്നും സി.പി സുഗതന്റെ ഒരു പോസ്റ്റിലുണ്ട്.

'അഖിലയുടെ അച്ഛന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ. മാനികള്‍ക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരണമാണ്. ജന്മം നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ തന്റെ തന്നെ രക്തമായ അച്ഛനെയും അമ്മയെയും നരകതുല്യമായ മാനസികാവസ്ഥയിലാക്കി. നാടിനും നാട്ടാര്‍ക്കും സ്വസ്ഥത ഇല്ലാതാക്കി. സമൂഹത്തെ തമ്മില്‍ തല്ലിച്ച് ജിഹാദി ഭീകരന്മാരുടെ വെപ്പാട്ടിയാകാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന ഒരു മകള്‍ തന്റെ സംസ്‌കാരത്തോടും മാതാപിതൃത്തോടും ശത്രുപക്ഷത്തു ചേര്‍ന്ന് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. യുദ്ധത്തില്‍ നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല. ഇവിടെ ഭരണഘടനയുടെ നീതിയല്ല വേണ്ടത്. സ്വാഭാവിക നീതിയാണ്. അതു നടപ്പാക്കി ജയിലില്‍ പോകാന്‍ ആ അച്ഛന് സ്വാഭാവിക നീതി ശാസ്ത്രങ്ങള്‍ അനുമതി നല്‍കുന്നുണ്ട് ' മറ്റൊരു പോസ്റ്റിലെ ഭരണഘടനാ വിരുദ്ധവും വര്‍ഗീയവുമായ പരാമര്‍ശങ്ങളാണിത്.

അതേസമയം, ഹിന്ദുപാര്‍ലമെന്റ് ജന. സെക്രട്ടറിയായ സി.പി സുഗതനെ സര്‍ക്കാര്‍ ഔദ്യോഗികമായി കത്ത് നല്‍കിയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago