സഊദിയില്‍ 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വാഹനാപകടത്തിനു ശേഷം മുങ്ങിയ പ്രതികളെ പൊലിസ് പിടികൂടി
നിസാ4 കലയത്ത്
ജിദ്ദ: സഊദിയില്‍ 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വാഹനാപകടത്തിനു ശേഷം മുങ്ങിയ പ്രതികളെ പൊലീസ് പിടികൂടി. അപകടത്തിനു ശേഷം മുങ്ങിയ ഡ്രൈവറെയും സഹ യാത്രികനെയും് കഴിഞ്ഞ ദിവസം സഊദിയിലെ ത്വാഇഫില്‍ നിന്നാണ് പിടികൂടിയത്.
അപകട സമയത്തു
ട്രാഫിക് പോലിസിനു പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ലായിരുന്നു. അതേ സമയം മരണപ്പെട്ടയാളുടെ കുടുംബം പോലിസിന്റെ സഹായത്തോടെ ഇക്കാലമത്രയും പ്രതികളെ കണ്ടു പിടിക്കാനുള്ള ശ്രമം തുടരുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രതികളെ പിടികൂടിയത്. പിടിക്കപ്പെട്ട പ്രതിക്ക് ഇപ്പോള്‍ 75 വയസ്സ് പ്രായമായിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.
ആ സമയത്ത് യുവാക്കളായിരുന്ന പ്രതികള്‍ അനേഷണവും നിയമ നടപടികളും പേടിച്ച് പോലിസ് എത്തും മുമ്പ് മുങ്ങുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.വാഹനമോടിച്ചയാളെ പിടി കൂടിയ ശേഷം അയാളുടെ സഹ യാത്രികനെയും പോലിസ് അറസ്റ്റ് ചെയ്തു. പ്രതികളെ നിയമ പ്രകാരമുള്ള വിചാരണക്ക് വിധേയരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."