ജപ്പാന്‍ ചക്രവര്‍ത്തി ഇന്ന് പൊതുജനങ്ങളെ അഭിസംബോധനം ചെയ്യും
ടോക്കിയോ: ജപ്പാന്‍ ചക്രവര്‍ത്തി അകിഹിന്തോ ഇന്ന് പൊതുജനങ്ങളെ അഭിസംബോധനം ചെയ്യും. ഇന്ത്യന്‍ സമയം വൈകുന്നേരം ആറ് മണിക്കാണ് അഭിസംബോധനം ചെയ്യുന്നത്. ജപ്പാനില്‍ അപൂര്‍വമായെ ചക്രവര്‍ത്തിക്ക് പൊതുജനങ്ങളെ അഭിസംബോധനം ചെയ്യാന്‍ ഭരണഘടന അനുവദിക്കുന്നുള്ളു. 82 വയസ്സുള്ള അകിഹിന്തോ ചക്രവര്‍ത്തി സ്ഥാനത്ത് നിന്ന് മാറുമെന്ന് കഴിഞ്ഞാഴ്ച ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആധുനിക ജപ്പാന് ചേര്‍ന്നുള്ള മുഖമല്ല അകിഹിന്തോക്കെന്ന്‌വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ശേഷിക്കുന്ന കാലം രാജപദവിയില്ലാതെ ജീവിക്കണമെന്ന് ജപ്പാന്‍ ചക്രവര്‍ത്തി അകിഹിന്തോയുടെ ആഗ്രഹമെന്ന് ദേശീയ ടിവി എന്‍.എച്ച്.കെയാണ് മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാല്‍ ക്ഷീണിതനായ അകിഹിന്തോ രാജപദവികളില്‍ നിന്ന് വിട്ടുനിന്നിരുന്നു.
അതേസമയം സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനമായില്ലെന്ന് കൊട്ടാരം വക്താവ് പറഞ്ഞു. 56 കാരനായ കിരീടവകാശി നറുഹിതോയാണ് അടുത്ത ഭരണാധികാരിയാവുക. എന്നാല്‍ കൊട്ടാരത്തിലെ അംഗങ്ങള്‍ രാജാവിന്റെ സ്ഥാനമൊഴിയലിന് അനുകൂലമാണെന്ന് പേരുവെളിപ്പെടുത്താത്ത കൊട്ടാരം ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ജപ്പാനിലെ ക്യോദോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജപ്പാന്‍ ചക്രവര്‍ത്തിയെ രാജ്യത്തിന്റെ കേവലം അടയാളം മാത്രമായാണ് കാണുന്നത്. രണ്ടാം ലോകയുദ്ധത്തിന് ശേഷമാണ് ജപ്പാന്‍ ഭരണഘടന ചക്രവര്‍ത്തിയുടെ അധികാരങ്ങളെ പരിമിതപെടുത്തിയത്.
പൊതുജന ഐക്യത്തിന്റെയും രാജ്യത്തിന്റെയും പ്രതീകമായാണ് ചക്രവര്‍ത്തിയെ ജപ്പാന്‍ കാണുന്നത്. അകിഹിന്തോ ഇത് രണ്ടാം തവണയാണ് രാജ്യത്തെ അഭിസംബോധനം ചെയ്യുന്നത്. മുമ്പ് 2011 ല്‍ സുനാമിയും ഭൂമികുലുക്കവും ഉണ്ടായപ്പോയാണ് രാജ്യത്തെ ചക്രവര്‍ത്തി അഭിസംബോധനം ചെയ്തത്. ചക്രവര്‍ത്തി സ്ഥാനം ത്യാഗം ചെയ്യാനുള്ള ഒരുക്കത്തെ പ്രധാനമന്ത്രി ഷിന്‍ശോ അബെ സ്വാഗതം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."