കരിപ്പൂരില്‍ നാളെ വിജയദിനാഘോഷം
കോഴിക്കോട്: മൂന്നു വര്‍ഷത്തെ ഇടവേളക്കു ശേഷം നാളെ കരിപ്പൂരില്‍ വലിയ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ അന്നേദിവസം വിജയദിനാഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഊദിയുടെ വിമാന സര്‍വിസാണ് നവീകരണത്തിനു ശേഷം കരിപ്പൂരില്‍ ആദ്യം ഇറങ്ങുന്ന വലിയ വിമാനം. എയര്‍ ഏഷ്യ, എയര്‍ ലങ്ക, സില്‍ക് എയര്‍ തുടങ്ങിയ പുതിയ സര്‍വിസുകള്‍ക്കുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. നേരത്തെ സര്‍വിസ് നടത്തിയിരുന്ന എമിറേറ്റ് എയര്‍, എയര്‍ ഇന്ത്യയുടെ വലിയ വിമാനം എന്നിവ പുനഃസ്ഥാപിക്കാന്‍ നടപടികള്‍ തുടങ്ങിയതായും അവര്‍ പറഞ്ഞു.
മൂന്നു വര്‍ഷത്തെ സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ കരിപ്പൂരിനെ വീണ്ടെടുത്തതിന്റെ ആഹ്ലാദ സൂചകമായി വ്യത്യസ്ത ആഘോഷ പരിപാടികളാണ് വിമാനത്താവള പരിസരത്ത് സംഘടിപ്പിക്കുക. എം.ഡി.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ സേവ് കരിപ്പൂര്‍ സമര ചരിത്രങ്ങള്‍ ഉള്‍പ്പെട്ട ബ്രോഷറിന്റെ പ്രകാശനം കോഴിക്കോട് പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ നിര്‍വഹിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ.എം ബഷീര്‍, ഷെയ്ഖ് ഷാഹിദ്, ജോയ് ജോസഫ്, അബ്ദുറഹ്മാന്‍ എടക്കുനി, ഹസന്‍ തിക്കോടി, കെ. സൈഫുദ്ദീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."