സമസ്ത പ്രാര്‍ഥനാ ദിനം ഡിസംബര്‍ ഒന്നിന്
ചേളാരി: സമസ്ത പ്രാര്‍ഥനാദിനം ഡിസംബര്‍ ഒന്നിന് ഞായറാഴ്ച നടക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും റബീഉല്‍ ആഖിറിലെ ആദ്യ ഞായറാഴ്ചയാണ് പ്രാര്‍ഥനാ ദിനമായി ആചരിച്ചുവരുന്നത്. മഹല്ലുകളില്‍ പള്ളികളും മദ്റസകളും മറ്റും സ്ഥാപിച്ചവര്‍, മണ്മറഞ്ഞുപോയ നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ പരലോക ഗുണവും മറ്റും ലക്ഷ്യമാക്കിയാണ് വര്‍ഷതോറും പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 9986 മദ്റസകളും മറ്റു സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്രത്യേകം ചടങ്ങുകള്‍ സംഘടിപ്പിച്ചാണ് ഈ ദിനം ആചരിക്കുന്നത്. പ്രാര്‍ഥനാ ദിനം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."