പണയംവച്ച സ്ഥലം വില്‍ക്കാമെന്ന വ്യാജേന പണംവാങ്ങി മുങ്ങിയയാള്‍ പിടിയില്‍
അങ്കമാലി: ബാങ്കില്‍ പണയംവച്ച സ്ഥലം വില്‍ക്കാമെന്ന വ്യാജേന പണം വാങ്ങി മുങ്ങി നടന്ന ആളെ അങ്കമാലി പൊലിസ് പിടികൂടി. കാക്കനാട് പുറവുംങ്കര ഫ്ളാറ്റില്‍ സി 303 ല്‍ താമസിക്കുന്ന കാരക്കാട്ടു വീട്ടില്‍ പൗലോസ് മകന് ജോസഫി(54)നെ ആണ് അങ്കമാലി പൊലിസ് പിടികൂടിയത്.
പാലക്കാട് മുതലമട ഒന്നാം നമ്പര്‍ വില്ലേജില്‍പ്പെട്ട പ്രതിയുടെ നാലേക്കര്‍ സ്ഥലത്തില്‍ രണ്ടു പേര്‍ക്കായി ഒരേക്കര്‍ ഇരുപത്തിയഞ്ച് സെന്റ് സ്ഥലം വീതം രണ്ട് പേര്‍ക്ക് വിറ്റ ശേഷം ബാക്കിയുള്ള ഒരേക്കര്‍ അന്‍പത് സെന്റ് സ്ഥലം കാനറാ ബാങ്ക് കഞ്ചിക്കോട് ശാഖയില്‍ പണയം വച്ചിരുന്നു. ബാങ്കിന് പണയം വച്ച സ്ഥലത്തിന്റെയും നേരത്തെ വില്പന നടത്തിയ സ്ഥലത്തിന്റെയും ആധാരത്തിന്റെ ഫോട്ടോ കാണിച്ച് എഗ്രിമെന്റ് ഉണ്ടാക്കി. കരിയാടുള്ള രാജന് എന്ന വ്യക്തിയ്ക്ക് വില്പന നടത്തുന്നതിനായി കരാര്‍ ഉണ്ടാക്കി വില്പന നടത്തുവാന്‍ ശ്രമിച്ചതാണ് പ്രശ്നമായത്.
ഈ സ്ഥലം വില്പന കരാര്‍ ഉണ്ടാക്കിയതിനു ശേഷം 23,70,000 കൈവശപ്പെടുത്തി ചതി നടത്തിയതിനാണ് ജോസഫിനെ അങ്കമാലി പോലീസ് പിടികുടിയത്. 2015 മെയ് എട്ടിന് അങ്കമാലിയില്‍ വച്ചാണ് സ്ഥലം വില്പന നടത്തുന്നതിനായി കരാര്‍ ഉണ്ടാക്കിയത്. ഇതിനു ശേഷം സ്ഥലം നല്‍കാതെ ഇയാള്‍ മുങ്ങി നടക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് കരിയാട് സ്വദേശി രാജന് അങ്കമാലി പൊലിസിന് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് അങ്കമാലി പൊലിസ് അന്വേഷണം നടത്തി വരുന്നതിനിടെ അത്താണിയില്‍ വച്ചാണ് ജോസഫിനെ അങ്കമാലി പൊലിസ് പിടികൂടിയത്.
അങ്കമാലി പൊലിസ് സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍ മനോജ് , എ.എസ്.ഐ സുകേശന്, സി.പി.ഒമാരായ സുധിഷ്, റോണി എന്നിവരുടെ നേതൃത്വത്തിലാണ് ജോസഫിനെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."