'തുമ്പപ്പൂ പൊന്നോണം- 2016' ബഹ്‌റൈനില്‍ എന്‍.എസ്.എസ് ഓണാഘോഷം സംഘടിപ്പിക്കും
മനാമ: ബഹ്‌റൈനില്‍ ഇത്തവണത്തെ ഓണാഘോഷം 'തുമ്പപ്പൂ പൊന്നോണം2016' എന്ന പേരില്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് കേരള സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (എന്‍.എസ്.എസ്) ഭാരവാഹികള്‍ ഇവിടെ പത്രസമ്മേളനത്തില്‍ അറിയിച്ചു.
'ഓണാട്ടുകര ഓണസദ്യ'യാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടിയിലെ പ്രധാന ആകര്‍ഷണീയത. കഴിഞ്ഞവര്‍ഷം ശ്രദ്ധേയമായ 'ആറന്‍മുള വള്ളസദ്യ' ഒരുക്കിയതു പോലെ കേരളത്തിലെ വ്യത്യസ്ത രുചിഭേദങ്ങളെ പ്രവാസികള്‍ക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ 'ഓണാട്ടുകര സദ്യ' ഒരുക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
ചെട്ടികുളങ്ങരനിന്നുള്ള പാചക വിദഗ്ധന്‍ ശ്രീഭദ്ര ജയനും സംഘവുമാണ് ഓണസദ്യ ഒരുക്കുക. ഇതിനായി ഓണാട്ടുകരയില്‍ നിന്നുള്ള പച്ചക്കറികള്‍ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. ലേബര്‍ ക്യാമ്പില്‍ നിന്നുള്ള 100പേര്‍ക്കും ഇത്തവണ ഓണസദ്യ ഒരുക്കും.
വിവിധ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടന ബന്ധപ്പെടാറുള്ള ക്യാമ്പുകളില്‍ നിന്നാണ് ഇതിനായി തൊഴിലാളികളെ ക്ഷണിക്കുക. ഓണസദ്യ കൂപ്പണ്‍ വഴി നിയന്ത്രിക്കും. അനില്‍ കുമാര്‍ ജനറല്‍ കണ്‍വീനറായ കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കൂടാതെ ആഘോഷ പരിപാടികളുടെ ആദ്യ ദിവസമായ സെപ്റ്റംബര്‍ 29ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. രാവിലെ വിളക്കു തെളിയിച്ച് ആരംഭിക്കുന്ന ചടങ്ങില്‍ ബഹ്‌റൈനിലെ പ്രമുഖര്‍ പങ്കെടുക്കും. രാത്രി 8.30 ന് ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയ കലാമണ്ഡലം ഹരീഷ് മാരാര്‍, പത്‌നി ഡോ. നന്ദിനി വര്‍മ എന്നിവര്‍ ചേര്‍ന്നുള്ള 'ദമ്പതി തായമ്പക' അവതരിപ്പിക്കും. ഇവരോടൊപ്പം ബഹ്‌റൈനിലെ 'സോപാനം വാദ്യകലാസംഘ'വും പങ്കാളികളാവും. വൈകീട്ട് 7.30 ന് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി 11ന് സമാപിക്കും. പ്രസിഡന്റ് സുനില്‍ എസ്.പിള്ള അധ്യക്ഷത വഹിക്കും.
30ന് ഓണപ്പൂക്കളത്തോടുകൂടിയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. വനിതാ വിഭാഗം ഇതിന് നേതൃത്വം നല്‍കും. തിരുവാതിരക്കളിയും കുട്ടികളുടെ നൃത്തവും അരങ്ങേറും.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് സുനില്‍ എസ്.പിള്ള, ജന. സെക്രട്ടറി പ്രവീണ്‍ നായര്‍, വൈസ് പ്രസിഡന്റ് ബി.ഗോപകുമാര്‍, എ.പി.അനില്‍കുമാര്‍, സുധീര്‍ തെക്കേടത്ത്, വനിതാ വേദി കണ്‍വീനര്‍ ജയറാണി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."