HOME
DETAILS

ആറാം പ്രവൃത്തിദിനം; അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അതൃപ്തി

  
backup
December 04 2018 | 05:12 AM

%e0%b4%86%e0%b4%b1%e0%b4%be%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af

അശ്‌റഫ് കക്കട്ടില്‍


കക്കട്ടില്‍: തുടര്‍ച്ചയായി ആറാം ദിനവും സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായി പ്രഖ്യാപിക്കുന്നതില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അതൃപ്തി. അധ്യാപകര്‍ക്ക് ഔദ്യോഗിക കാര്യങ്ങള്‍ക്ക് ഓഫിസുകളില്‍ പോകാന്‍ അവധിയെടുക്കേണ്ട ഗതികേടാണിപ്പോള്‍. കേരള വിദ്യാഭ്യാസ ചട്ടം ഏഴാം അധ്യായത്തിലെ മൂന്നാം ഖണ്ഡികയില്‍ ശനിയും ഞായറും അവധിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആഴ്ചയില്‍ ഏതെങ്കിലും ദിവസം അവധിയാണെങ്കില്‍ അത്തരം ആഴ്ചകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമാക്കാറുണ്ട്. എന്നാല്‍ ആഴ്ചയില്‍ ആറുദിവസം പ്രവൃത്തിദിനമാക്കുന്നത് ആദ്യമായാണ്. മുന്‍വര്‍ഷം പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആറാം പ്രവൃത്തിദിനത്തിനെതിരേ സമര രംഗത്തുണ്ടായിരുന്നു.
എന്നാല്‍ വര്‍ഷത്തില്‍ 200 പ്രവൃത്തിദിനങ്ങള്‍ തികയ്ക്കാനാണ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നിലപാട്. അതേസമയം മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ വെള്ളിയാഴ്ചകള്‍ അവധിയാണ്. ഇത്തരം സ്‌കൂളുകളില്‍ 200 പ്രവൃത്തിദിനങ്ങള്‍ തികയുന്നുമില്ല. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ശനിയാഴ്ചകള്‍ പ്രവൃത്തിദിനമല്ല.
ലോകത്തെ മിക്ക വികസിത രാജ്യങ്ങളിലും ശരാശരി 180 പ്രവൃത്തി ദിനങ്ങളാണു ലഭിക്കുന്നത്. അമേരിക്കയില്‍ ആഴ്ചയില്‍ അഞ്ചു പ്രവൃത്തി ദിനങ്ങളുള്ളത് നാലു പ്രവൃത്തിദിനങ്ങളാക്കി ചുരുക്കുകയാണ് ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കാനാണ് ഇത്തരമൊരു നീക്കം. തുടര്‍ച്ചയായ പ്രവൃത്തി ദിനങ്ങള്‍ വിദ്യാര്‍ഥികളുടെ ബാലാവകാശത്തിന്റെ ലംഘനമാണെന്നും ആരോപണമുണ്ട്.
മിക്ക വിദ്യാലയങ്ങളിലും ശനിയാഴ്ചകളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഹാജര്‍ 60 ശതമാനത്തിലും താഴെയാണെന്നും ആക്ഷേപമുണ്ട്. ശനിയാഴ്ചകളില്‍ അവധി എടുക്കാത്തവര്‍ മറ്റു ദിവസങ്ങളില്‍ അവധിയെടുക്കുന്നു. ഫലത്തില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കുന്നതുകൊണ്ട് കാര്യമായ ഗുണമില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. ഹൈസ്‌കൂള്‍, പ്രൈമറി അധ്യാപക സംഘടനകള്‍ സര്‍ക്കാരിന്റെ പ്രീതി പിടിച്ചുപറ്റാന്‍ തെറ്റായ തീരുമാനത്തിനു കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് അധ്യാപകര്‍ക്കിടയില്‍ സംസാരമുണ്ട്.
നഷ്ടപ്പെട്ട അവധിദിനങ്ങള്‍ തിരിച്ചുപിടിക്കുന്നതിനു വേണ്ടി ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിനമാക്കിയതോടെ ആറാം പ്രവൃത്തി ദിനം പിഞ്ചുവിദ്യാര്‍ഥികള്‍ക്കും പ്രയാസമാകുന്നു. ഈ വര്‍ഷം പൊതു വിദ്യാലയത്തിലെത്തിയ ഒന്നാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കാണ് പുതിയ പരിഷ്‌കാരം ഏറെ പ്രയാസമായി അനുഭവപ്പെടുന്നത്. ആറാം പ്രവൃത്തി ദിനം വലിയ കുട്ടികള്‍ക്ക് തന്നെ ശാരീരികവും മാനസികവുമായ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന ലബ്ബാ കമ്മിഷന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി ക്ലാസുകളുടെ പ്രവൃത്തിദിനം കഴിഞ്ഞവര്‍ഷം മുതല്‍ അഞ്ചാക്കി കുറച്ചിരുന്നു.
നിപാ വൈറസ് വ്യാപിച്ച സമയത്തും പ്രളയത്തെ തുടര്‍ന്നും പഠന ദിവസങ്ങള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ശനിയാഴ്ച കൂടി ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് പ്രവൃത്തിദിനമാക്കിയത്. ഇതില്‍ ഈ വര്‍ഷം സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയ കുട്ടികള്‍ക്ക് ഗൃഹാന്തരീക്ഷത്തില്‍ കൂടുതല്‍ പഠിക്കാനുള്ള സമയം കിട്ടാതെ പോകുകയാണ്. ആറു ദിവസങ്ങള്‍ സ്‌കൂളില്‍ തന്നെ ചെലവഴിക്കുന്നതിനാല്‍ നിരവധി മാനസിക ശാരീരിക പ്രശ്‌നങ്ങള്‍ ഈ കൊച്ചുകൂട്ടുകാര്‍ നേരിടുകയാണ്.
ജില്ലാ തലത്തില്‍ ഡി.ഡി.ഇ വിളിച്ചുചേര്‍ത്ത കോണ്‍ഫറന്‍സിലെ തീരുമാനമനുസരിച്ചാണ് ആഴ്ചയിലെ ആറാം ദിനവും ഒന്നാം ക്ലാസ് പ്രവര്‍ത്തിക്കുന്നതെന്നാണ് അസി. എജ്യുക്കേഷന്‍ ഓഫിസര്‍ പറയുന്നത്. കുട്ടികളെ സ്‌കൂളില്‍ അയച്ചില്ലെങ്കില്‍ അക്ഷരം പഠിക്കുന്നതിനു തടസമുണ്ടാക്കുമെന്നു ഭയന്ന് ഏറെ പ്രയാസപ്പെട്ടാണ് പിഞ്ചുകുട്ടികളെ രക്ഷിതാക്കള്‍ ശനിയാഴ്ചകളില്‍ സ്‌കൂളില്‍ എത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago