HOME
DETAILS

കരിവള്ളിക്കുന്നില്‍ സി.പി.എം-പൊലിസ് വിളയാട്ടമെന്ന് യു.ഡി.എഫ്

  
backup
December 04 2018 | 05:12 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa

സുല്‍ത്താന്‍ ബത്തേരി: കരിവള്ളിക്കുന്ന് ഉപതെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം നടത്തുന്ന അക്രമങ്ങള്‍ക്ക് പൊലിസ് ചൂട്ടുപിടിക്കുകയാണെന്ന് യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി നേതൃയോഗം ആരോപിച്ചു.
വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് എടുത്തിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കണം. ആഹ്‌ളാദ പ്രകടനത്തിന് നേരെ കല്ലേറ്, പ്രവര്‍ത്തകരെ വീട്ടില്‍ കയറി മര്‍ദിക്കുക, സ്ത്രീകളടക്കമുള്ളവരെ അസഭ്യം പറയുക, കോണ്‍ഗ്രസില്‍ ചേര്‍ന്നയാളെ പൊതുനിരത്തില്‍ തടഞ്ഞുവെച്ച് ബലമായി മാപ്പപേക്ഷ എഴുതിക്കുക, തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ അടക്കമുള്ളവര്‍ക്കെതിരേ വധഭീഷണി മുഴക്കുക തുടങ്ങി ഉത്തരേന്ത്യന്‍ മോഡലിലാണ് സി.പി.എമ്മിന്റെ അഴിഞ്ഞാട്ടം. പണവും മയക്കുമരുന്നും മദ്യവും നല്‍കി പോറ്റുന്ന ഗുണ്ടകളാണ് കരിവള്ളിക്കുന്നിലെ സൈ്വര്യ ജീവിതം തകര്‍ത്ത് അഴിഞ്ഞാടുന്നത്. ഇക്കൂട്ടരെ നിലക്കുനിര്‍ത്താന്‍ സ്ത്രീകളടക്കമുള്ള പ്രദേശവാസികള്‍ മുന്നിട്ടിറങ്ങണം. എ.കെ.ജി ഭവനില്‍ നിന്ന് നല്‍കുന്ന യു.ഡി.എഫ് പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസ് എടുക്കാന്‍ പൊലിസിന്റെ തലപ്പത്ത് നിന്ന് നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാന്‍ ഇനിയെങ്കിലും സി.പി.എം നേതൃത്വം തയാറാകണം. അക്രമത്തിലൂടെ ഭയപ്പെടുത്തി മുനിസിപ്പാലിറ്റി ഭരിക്കാമെന്നാണ് സി.പി.എമ്മിന്റെ വ്യാമോഹം. ജനവിധി അട്ടിമറിച്ച് ചതിയിലൂടെ നേടിയെടുത്ത അധികാര കസേര നഷ്ടപ്പെടാന്‍ ഇനി അധികനാള്‍ വേണ്ടി വരില്ല. മുനിസിപ്പല്‍ കമ്മിറ്റി മീഡിയ കോഡിനേറ്റര്‍ ആയി ടി.ജി ചെറുതോട്ടിലിനെ തെരഞ്ഞെടുത്തു. പി.വി ബാലചന്ദ്രന്‍, എന്‍.എം വിജയന്‍, ഡി.പി രാജശേഖരന്‍, ആര്‍.പി ശിവദാസ്, കെ.കെ ഗോപിനാഥന്‍, കോണിക്കല്‍ കാദര്‍, മാടക്കര അബ്ദുല്ല, ഷബീര്‍ അഹമ്മദ്, ഒ.എം ജോര്‍ജ്, ടി.ജെ ജോസഫ്, അഡ്വ. രാജേഷ് കുമാര്‍, കുന്നത്ത് അഷ്‌റഫ്, സക്കരിയ മണ്ണില്‍, കണ്ണിയന്‍ അഹമ്മദ്കുട്ടി, ടി.ജി ചെറുതോട്ടില്‍, വല്‍സ ജോസ്, ബൈജു ഐസക്, കെ.പി നൂറുദ്ദീന്‍, അഡ്വ. അജി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്നു യുവതി മരിച്ചു

Kerala
  •  14 days ago
No Image

കുട്ടമ്പുഴ വനമേഖലയില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളേയും കണ്ടെത്തി, കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago