HOME
DETAILS

പിതാവിന്റെ പരിശീലനത്തില്‍  സഹോദരങ്ങള്‍ക്ക് വിജയം

  
backup
November 30 2019 | 06:11 AM

%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2

 
 
 
കാഞ്ഞങ്ങാട്: പിതാവിന്റെ പരിശീലനത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ സഹോദരങ്ങള്‍ക്ക് വിജയം. പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ഭരദ്വാജ് സുബ്രമണ്യന്‍ സഹോദരി ഭവപ്രിയയുമാണ് എ ഗ്രേഡോടെ വിജയിച്ചത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഭരദ്വാജ് വിജയം നേടുന്നത്. വിദേശ രാജ്യങ്ങളിലടക്കം മുപ്പതോളം വേദികളിലും വിവിധ ചാനലുകളിലും ഭരദ്വാജ് ശാസ്ത്രീയ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പേരൂര്‍ ടി.ടി.ഐയിലെ അധ്യാപകനായ ഡോ. വെള്ളിനേഴി സുബ്രമണ്യന്റെയും തൂക്കം പാളയം ജി.യു.പി സ്‌കൂള്‍ അധ്യാപിക മഞ്ചുവിന്റെയും മക്കളാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."