ഒരു ഗ്രാമത്തിന്റെ സങ്കട ജാഥ തുടങ്ങി: നാളെ നിയമ സഭയിലെത്തും
നെടുമങ്ങാട്: പെരിങ്ങമ്മല മാലിന്യ പ്ലാനറ്റിനെതിരേ ഒരു ഗ്രാമം മുഴുവന്‍ പങ്കെടുക്കുന്ന സങ്കട ജാഥ ആരംഭിച്ചു.
ഇന്നലെ രാവിലെ പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പത്മ ശ്രീ ലക്ഷ്മി കുട്ടി അമ്മ ജാഥ ഉദ്ഘാടനം ചെയ്തു.
മാലിന്യ പ്ലാന്റ് കൊണ്ട് വന്നാല്‍ അത് ജൈവ കലവറയായ പെരിങ്ങമ്മലയെ നശിപ്പിക്കുമെന്നും അതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ലക്ഷ്മികുട്ടിയമ്മ പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് നിസാര്‍ മുഹമ്മദ് സുല്‍ഫി അധ്യക്ഷനായി.ബി പവിത്രകുമാര്‍ ഡോ. സലാഹുദ്ദീന് സംസാരിച്ചു.
തുടര്‍ന്ന് പെരിങ്ങമ്മലയില്‍ നിന്നും കാല് നട ജാഥയായി ആരംഭിച്ചു വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റു വാങ്ങി വൈകുന്നേരത്തോടെ ചുള്ളിമാനൂരില്‍ ഒന്നാം ദിവസം സമരം സമാപിച്ചു.
ഇവിടെ നടന്ന യോഗം ആദിവാസി നേതാവ് സി.കെ ജാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയന്, ആനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ശിഹാബ് ചുള്ളിമാനൂര്‍, ഓച്ചിറ അബ്ദുല്‍ മജീദ്, നാസര്‍ മൗലവി പാണയം, വഞ്ചുവം ഷറഫ്, തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകര്‍ സംസാരിച്ചു. രണ്ടാം ദിനമായ ഇന്ന് ആനാട് ബാങ്ക് ജങ്ഷനില്‍ നിന്നും രാവിലെ കാല് നട സങ്കട ജാഥ ആരംഭിക്കും. വൈകുന്നേരം പേരൂര്‍ക്കടയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."