HOME
DETAILS
MAL
മഹാരാഷ്ട്ര മോഡല്‍ സഖ്യം ഗോവയിലേക്കും
backup
November 30 2019 | 07:11 AM
പനാജി: മഹാരാഷ്ട്രയിലെ സഖ്യത്തിന്റെ ചുവടുപിടിച്ച് ഗോവയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള നീക്കങ്ങളുമായി ശിവസേനയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായി ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ അറിയിച്ചു. ഗോവയില്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി (ജി.എഫ്.പി) ചേര്‍ന്നു തങ്ങള്‍ സഖ്യം രൂപീകരിക്കുകയാണെന്ന് സേനാ നേതാവ് സഞ്ജയ് റാവത്താണ് ആണ് ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്.
വൈകാതെ ഒരു അത്ഭുതം, മിക്കവാറും ഒരും രാഷ്ട്രീയ ഭൂകമ്പം തന്നെ നടന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊട്ടുപിന്നാലെ ഇതു ശരിവച്ച് ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിജയ് സര്‍ദേശായിയും രംഗത്തെത്തി.
മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷമല്ല ഒരു സര്‍ക്കാര്‍ താഴെവീഴുകയെന്നും അത് പെട്ടെന്ന് സംഭവിക്കുകയെന്നും സര്‍ദേശായി പറഞ്ഞു. മഹാരാഷ്ട്രയില്‍ എന്തുസംഭവിച്ചോ അത് തന്നെ ഗോവയിലും സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുമായുള്ള സഖ്യം തെറ്റായിപ്പോയെന്ന് കഴിഞ്ഞ ദിവസം വിജയ് സര്‍ദേശായി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."