HOME
DETAILS

സര്‍ഗോത്സവം 2018 കലാമേളക്ക് പ്രൗഢഗംഭീര തുടക്കം

  
backup
December 04 2018 | 07:12 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-2018-%e0%b4%95%e0%b4%b2%e0%b4%be%e0%b4%ae%e0%b5%87%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

തിരുവനന്തപുരം: സര്‍ഗോത്സവത്തിന് അരങ്ങുണര്‍ന്നു. കനകക്കുന്ന് നിശാഗന്ധിയിലെ പ്രൗഢഗംഭീരമായ വേദിയില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി എ.കെ ബാലന്‍ സര്‍ഗോത്സവത്തിന് തിരിതെളിച്ചു.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും 112 ഹോസ്റ്റലുകളിലുംനിന്നുള്ള വിദ്യാര്‍ഥികളാണ് മൂന്ന് നാള്‍ നീളുന്ന കലാമേളക്കായി അനന്തപുരിയിലെത്തിയിരിക്കുന്നത്.
പാരമ്പര്യ ഗോത്ര കലാരൂപങ്ങളും തദ്ദേശീയ നൃത്തരൂപങ്ങളുമായി ഇനിയുള്ള രണ്ടു നാള്‍ അവര്‍ അനന്തപുരിക്ക് കലാവിരുന്നൊരുക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിനു മുന്നില്‍ പട്ടിക വര്‍ഗ വികസന വകുപ്പ് ഡയരക്ടര്‍ പി. പുകഴേന്തി പതാക ഉയര്‍ത്തിയതോടെയാണ് ആറാമത് സര്‍ഗോത്സവത്തിന് തുടക്കമായത്.
ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി വെള്ളയമ്പലത്ത്‌നിന്ന് കനകക്കുന്നിലേക്കു നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പങ്കെടുത്തു. ഗോത്ര സംസ്‌കാരത്തിന്റെ വൈവിധ്യം വിളിച്ചോതുന്നതായിരുന്നു സാംസ്‌കാരിക ഘോഷയാത്ര. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഞാറനീലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്വാഗതഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും സദസിന്റെ പ്രശംസയേറ്റുവാങ്ങി.
കെ. മുരളീധരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന്‍, പട്ടികവര്‍ഗ വികസന വകുപ്പ് ജോയിന്റ് ഡയരക്ടര്‍ ആര്‍. പ്രസന്നന്‍, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫിസര്‍ സി. വിനോദ് കുമാര്‍ പങ്കെടുത്തു.നിശാഗന്ധിക്കും സൂര്യകാന്തിക്കും പുറമേ നീലാംബരി, നീലക്കുറിഞ്ഞി, കണിക്കൊന്ന എന്നിങ്ങനെ മൂന്ന് പ്രത്യേക വേദികളും സര്‍ഗോത്സവത്തിനായി ഒരുക്കിയിട്ടുണ്ട്. മുഖ്യവേദിയായ നിശാഗന്ധിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന പരമ്പരാഗത നൃത്തമത്സരം നഗരത്തിന് നവ്യാനുഭവമായി. ഊരുകളില്‍ വിശേഷാവസരങ്ങളില്‍ മാത്രം അവതരിപ്പിക്കുന്ന തദ്ദേശീയ നൃത്തങ്ങള്‍ അനന്തപുരി രാവേറുവോളം ആസ്വദിച്ചു.ലളിതഗാനം, സംഘഗാനം, കവിതാപാരായണം, കവിതാരചന, ഉപന്യാസം, പ്രസംഗം എന്നിവയായിരുന്നു ആദ്യ ദിനത്തിലെ മറ്റ് മത്സരങ്ങള്‍. ഇന്ന് നാടകം, നാടോടിനൃത്തം, മിമിക്രി എന്നിവയാണ് വേദിയിലെത്തുന്ന പ്രധാന മത്സരങ്ങള്‍. നാളെയാണ് സര്‍ഗോത്സവത്തിന് തിരശീലവീഴുന്നത്.

സര്‍ഗോത്സവം കേരളം ശ്രദ്ധിക്കുന്ന കലാമേള മന്ത്രി എ.കെ ബാലന്‍


തിരുവനന്തപുരം: പട്ടികവര്‍ഗ വകുപ്പിന്റെ സംസ്ഥാന കലാമേളയായ സര്‍ഗോത്സവത്തിന് ചുരുങ്ങിയ കാലംകൊണ്ട് കേരളം ശ്രദ്ധിക്കുന്ന കലാമേളയായി മാറാന്‍ കഴിഞ്ഞതായി പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി എ.കെ ബാലന്‍.
വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനത്തിന് കലാകായിക കഴിവുകള്‍ പരിപോഷിപ്പിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സര്‍ഗോത്സവം 2018 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാകായിക രംഗത്തെ കഴിവുകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി വികസിപ്പിക്കുമ്പോള്‍ വിദ്യാര്‍ഥികളില്‍ വ്യക്തിത്വ വികാസം സാധ്യമാകും.
നല്ല കലാകാരന്‍ രൂപപ്പെടുന്നുവെന്നു പറഞ്ഞാല്‍ നല്ല മനുഷ്യന്‍ രൂപപ്പെടുന്നുവെന്നാണ്. നല്ല മനുഷ്യരെ രൂപപ്പെടുത്തുന്നാകണം കലാമേളകള്‍. സര്‍ഗോത്സവംപോലുള്ള കലാമേളകള്‍ നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നവയാണെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago