യൂറോപ്പ ലീഗ്: ആഴ്‌സനലിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും തോല്‍വി
ലണ്ടന്‍: യൂറോപ്പ ലീഗില്‍ ആഴ്‌സനലിനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ കസാകിസ്ഥാന്‍ ക്ലബായ അസ്റ്റാനയോടാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരാജയപ്പെട്ടത്.
2-1 എന്ന സ്‌കോറിനായിരുന്നു യുനൈറ്റഡിന്റെ തോല്‍വി. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷം യുനൈറ്റഡ് രണ്ട് ഗോള്‍ വഴങ്ങുകയായിരുന്നു. 10-ാം മിനുട്ടില്‍ ജസ്സി ലിംഗാര്‍ഡാണ് യുനൈറ്റഡിന് വേണ്ടി ഗോള്‍ നേടിയത്. 55-ാം മിനുട്ടില്‍ ദിമിത്രി ഷോമോകോയിലൂടെ അസ്റ്റാന ഗോള്‍ മടക്കി സമനില പാലിച്ചു.
62-ാം മിനുട്ടില്‍ യുനൈറ്റഡിന്റെ സെല്‍ഫ് ഗോളിലായിരുന്നു അസ്റ്റാന ജയം സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ എയ്ന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് ആഴ്‌സനലിനെ പരാജയപ്പെടുത്തി. 2-1 എന്ന സ്‌കോറിനായിരുന്നു ആഴ്‌സനലിന്റെ തോല്‍വി. 45-ാം മിനുട്ടില്‍ ഒബമയോങ് നേടിയ ഗോളില്‍ ആഴ്‌സനല്‍ മുന്നിട്ട് നിന്നിരുന്നു. എന്നാല്‍ 55, 64 മിനുട്ടുകളില്‍ ദയ്ച്ചി കമാഡ നേടിയ ഗോളില്‍ ആഴ്‌സനല്‍ പരാജയം ഉറപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."