കാര്‍ഷിക വായ്പയുടെപേരില്‍ ആത്മഹത്യചെയ്ത കര്‍ഷകന്റെ കുടിശ്ശിക അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
പാലക്കാട് : കാര്‍ഷികാവശ്യത്തിന് വായ്പയെടുത്ത കര്‍ഷകന്‍ കുടിശിക തീര്‍ക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ കര്‍ഷകന്റെ പേരിലുള്ള കുടിശിക ആശ്വാസനടപടികള്‍ നല്‍കി അവസാനിപ്പിക്കുന്നതിനുള്ള തീരുമാനം സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി മൂന്നു മാസത്തിനകം തീരുമാനിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു.
ചീഫ് സെക്രട്ടറി ഇതു സംബന്ധിക്കുന്ന നിര്‍ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് കമ്മിഷന്‍ ചീഫ്‌സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കിഴക്കേ പാളയം രാജമ്മ നിവാസില്‍ ചടയപ്പന്‍ എന്ന കര്‍ഷകനാണ് വടക്കഞ്ചേരി കാനറ ബാങ്കില്‍ നിന്നും കാര്‍ഷികാവശ്യത്തിന് വായ്പയെടുത്തത്. വായ്പ കുടിശികറവന്യൂ റിക്കവറിയിലേക്ക് കടന്നപ്പോഴാണ് കര്‍ഷകന്‍ ജീവനൊടുക്കിയത്.
കമ്മിഷന്‍ പാലക്കാട് ജില്ലാകലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. നിയമാനുസൃത ആനുകൂല്യങ്ങള്‍ കിടിശികയുള്ളവര്‍ക്ക് നല്‍കിയ ശേഷം മാത്രമാണ് റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുന്നതെന്ന് കലക്ടര്‍ കമ്മിഷനെ അറിയിച്ചു.
കര്‍ഷകന്‍ തന്റെ പേരിലുള്ള വായ്പ എഴുതി തള്ളാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷമേല്‍ നടപടികള്‍ക്ക് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിക്ക് കൈമാറിയിട്ടുണ്ടെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ ആനുകൂല്യങ്ങളൊന്നും തന്നെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പരേതന്റെ ഭാര്യ കമ്മിഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ബാങ്കേഴ്‌സ് സമിതിയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ കമ്മിഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."