HOME
DETAILS
MAL
കൗതുക കാഴ്ചയായി വവ്വാല്‍കൂട്ടം
backup
July 31 2017 | 23:07 PM
പാനൂര്‍: പാനൂര്‍ ടൗണ്‍ ജുമാ മസ്ജിദില്‍ എത്തുന്നവര്‍ക്ക് കൗതുക കാഴ്ചയാവുകയാണ് വവ്വാല് മരങ്ങള്‍.
പള്ളിമുറ്റത്ത് ഇരുവശങ്ങളിലായി നിലകൊള്ളുന്ന മരച്ചില്ലകളില്‍ ആയിരക്കണക്കിന് വവ്വാലുകളാണ് തൂങ്ങിയാടുന്നത്. പകല്‍ മുഴുവന്‍ പള്ളിയിലെ മരച്ചില്ലകളില്‍ തൂങ്ങിക്കിടന്നുള്ള വവ്വാലുകളുടെ ശബ്ദ കോലാഹങ്ങള്‍ക്ക് അറുതി വരാന്‍ രാത്രിയാകണം. പകല്‍ സമയങ്ങളില്‍ ശബ്ദം പുറപ്പെടുവിച്ചു കൊണ്ടേയിരിക്കും. മഗ്രിബ് ബാങ്കിന്റെ ശബ്ദം കേള്‍ക്കുന്നതോടെ ഇവ ഇരതേടി മരച്ചില്ലകളില്‍ നിന്നു പുറത്തേക്കു പോകും. വംശനാശ ഭീഷണി നേരിടുന്ന അസംഖ്യം ജീവികളില്‍ പല വവ്വാല് വര്‍ഗങ്ങളും ഉള്‍പ്പെടുന്നുണ്ടെങ്കിലും ഇവിടെ വവ്വാലുകള്‍ ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്രയേറേ വവ്വാലുകളെ ഒരുമിച്ചു കാണുന്നത് ആദ്യമായി പാനൂരിലെത്തുന്നവര്ക്ക് കൗതുകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."