സിവില്‍ സര്‍വിസ് പരിശീലനം
അഖിലേന്ത്യാ സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷയുടെ മൂന്നു മാസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്ലാസിനു സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയുടെ തിരുവനന്തപുരം ആസ്ഥാന കേന്ദ്രത്തില്‍ പ്രവേശനമാരംഭിച്ചു. ക്ലാസുകള്‍ ഓഗസ്റ്റ് 12ന് ആരംഭിക്കും. ഐച്ഛിക വിഷയങ്ങളുടെ രണ്ടു പേപ്പറുകള്‍ക്കും ജനറല്‍ സ്റ്റഡീസിന്റെ ഏഴു പേപ്പറുകള്‍ക്കുമാണ് പരിശീലനം.
24,000 രൂപയും പതിനഞ്ച് ശതമാനം സര്‍വിസ് ടാക്‌സും രണ്ടായിരം രൂപ കോഷന്‍ ഡെപ്പോസിറ്റുമാണ് കോഴ്‌സ് ഫീസ്. പ്രിലിമിനറി പരീക്ഷ വിജയിക്കുന്നവര്‍ക്കു മെയിന്‍ പരീക്ഷാ പരിശീലനത്തിനായി അടച്ച ട്യൂഷന്‍ ഫീസ് മടക്കി നല്‍കും.
ഐച്ഛിക വിഷയങ്ങള്‍ക്കു മാത്രമായി ചേരുന്നവര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. 12,000 രൂപയും പതിനഞ്ച് ശതമാനം ടാക്‌സും രണ്ടായിരം രൂപ കോഷന്‍ ഡെപ്പോസിറ്റുമാണ് ഫീസ്. ഓഗസ്റ്റ് പത്തിന് ക്ലാസുകള്‍ ആരംഭിക്കും. ഇവരുടെ ഫീസ് മടക്കി നല്‍കുന്നതല്ല. വിലാസം: ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695 003. ഫോണ്‍ : 0471 2313065, 2311654. വെബ്‌സൈറ്റ് www.ccek.org
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."