ലഹരി ഉപയോഗത്തില്‍ കേരളം രണ്ടാം സ്ഥാനത്ത്: ഋഷിരാജ് സിങ്
കൊടിയത്തൂര്‍: ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ കേരളം രാജ്യത്ത് തന്നെ രണ്ടാം സ്ഥാനത്താണെന്ന് സംസ്ഥാന എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഐ.പി.എസ്.
വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. 12 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ 70 ശതമാനം പേരും ലഹരി ഒരു തവണയെങ്കിലും ഉപയോഗിച്ചവരാണെന്നും അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊടിയത്തൂര്‍ പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എസ്.പി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ കാംപയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് സി.പി.എ അസീസ് അധ്യക്ഷനായി. ജില്ലാ പൊലിസ് മേധാവി എം.കെ പുഷ്കരന് ഐ.പി.എസ് മുഖ്യാതിഥിയായിരുന്നു.
ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാന്, കൊടുവള്ളി സി.ഐ എന്‍. ബിശ്വാസ്, ഒ. സന്തോഷ് കുമാര്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സുരേഷ്, മുക്കം എസ്.ഐ അഭിലാഷ്, ഫോസ കണ്‍വീനര്‍ എം.എ അബ്ദുല്‍ അസീസ്, ആരിഫ്, മറിയുമ്മ കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."