നാഷനല്‍ ഹെറാള്‍ഡ് കേസ്: തുടര്‍നടപടി വേഗത്തില്‍ വേണ്ടെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ടു തങ്ങള്‍ക്കെതിരായ ആദായനികുതി വകുപ്പിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ടു സുപ്രിം കോടതി മുന്‍പാകെയുള്ള കേസില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്കും ആശ്വാസം. ഹൈക്കോടതി വിധിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹരജികളുടെ അന്തിമ വിധിക്കനുസരിച്ചു മാത്രമേ ആദായനികുതി വകുപ്പിനു നടപടിയെടുക്കാനാകൂവെന്നു സുപ്രിം കോടതി വ്യക്തമാക്കി.
ഇവര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍നിന്ന് ആദായനികുതി വകുപ്പിനെ തടയരുതെന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും, ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം തള്ളി.
അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ 2011-12 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കാന്‍ ആദായനികുതി വകുപ്പിനു കോടതി അനുമതി നല്‍കി. കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി അടുത്ത വര്‍ഷം ജനുവരി എട്ടിലേക്കു മാറ്റി.
ആദായനികുതി റിട്ടേണ്‍ പുനഃപരിശോധിക്കുന്നതിന് അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം ഇന്നലെ കോടതി പരിഗണിച്ചില്ല.
2011-12ല്‍ തങ്ങള്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതിന്റെ വിശദാംശങ്ങള്‍ പുനഃപരിശോധിക്കാനുള്ള നീക്കം അനുവദിക്കരുതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം കഴിഞ്ഞ മാസം ഡല്‍ഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുലും സോണിയയും സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. ഇരുവര്‍ക്കും വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ കപില്‍ സിബലും പി. ചിദംബരവുമാണ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."