അധികാരം റദ്ദാക്കല്‍: സുപ്രിം കോടതിയെ സമീപിക്കുമെന്ന് രാജപക്സെ
കൊളംബോ: ശ്രീലങ്കയില്‍ പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും അധികാരം റദ്ദാക്കിയുള്ള കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്നു മഹിന്ദ രാജപക്സെ. കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കാന്‍ കോടതിയില്‍ ആവശ്യപ്പെടും.
ഭരണഘടാനാ വിഷയങ്ങളില്‍ അപ്പീല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് അംഗീകരിക്കില്ല. ഇത്തരം വിഷയങ്ങള്‍ തീരുമാനിക്കേണ്ടതു സുപ്രിം കോടതിയാണെന്നും രാജപക്സെ ട്വീറ്റ് ചെയ്തു. മഹിന്ദ രാജപക്സെ അധികാരത്തില്‍ തുടരുന്നതു ഗുരുതരമായ അപകടങ്ങള്‍ക്കു കാരണമാകുമെന്നും രാജ്യത്തു വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കഴിഞ്ഞ ദിവസം അപ്പീല്‍ കോടതി ജഡ്ജി അര്‍ജുന ഒബിസേകരി പറഞ്ഞിരുന്നു. കൂടാതെ രാജപക്സെയോടും മന്ത്രിസഭാ അംഗങ്ങളോടും ഡിസംബര്‍ 12 കോടതിയില്‍ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. പാര്‍ലമെന്റിലെ 122 അംഗങ്ങള്‍ നല്കിയ ഹരജിയില്‍ വിധിപറയുകയായിരുന്നു അപ്പീല്‍ കോടതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."